"ഇസ്‌ലാമിക വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Islamic architecture}}
[[പ്രമാണം:Selimiye Mosque, Dome.jpg|thumb|350px|[[തുർക്കി]]യിലെ സുലൈമാനി മോസ്കിന്റെ ഉൾ വശം]]
'''ഇസ്ലാമിക വാസ്തുവിദ്യ''' എന്നത് ഇസ്ലാമികവും പ്രാദേശികവുമായ അടിത്തറകളിൽ കാലാകാലങ്ങളിലുള്ള [[മുസ്ലിം]] ഭരണാധികാരികളാലും മറ്റും നടപ്പിൽ വരുത്തിയതുമായ നിർമ്മാണങ്ങളെ കുറിക്കുന്നു. പ്രധാനമായും പള്ളികൾ, ശവകുടീരങ്ങൾ, കൊട്ടാരങ്ങൾ, കോട്ടകൾ എന്നിവയിലാണ് ഇസ്ലാമിക വാസ്തുവിദ്യ കണ്ടുവരുന്നത്.
 
== ചരിത്രം ==
 
[[പ്രമാണം:Masjid Nabawi. Medina, Saudi Arabia.jpg|thumb|[[മദീന]], [[സൗദി അറേബിയ]]]]
പ്രവാചകൻ മുഹമ്മദിന്റെ കാലത്തും സമീപ ദശകങ്ങളിലും മുസ്ലിംകൾ നിർമ്മിച്ച പള്ളികളും മറ്റും വളരെ ലളിതമായ രീതിയിലുള്ളതായിരുന്നു.പിന്നീട് ഒട്ടേറെ പ്രദേശങ്ങൾ ഇസ്ലാമിന്റെ അധീനതയിൽ വന്നപ്പോൾ അന്നാട്ടിൽ മുസ്ലിംകൾക്ക് ആദ്യം ചെയ്യാനുണ്ടായിരുന്നത് പള്ളി നിർമ്മിക്കുക എന്നതായിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ പ്രദേശികമായ വാസ്തുകലകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിർമ്മാണങ്ങളാണ് അവർ നടത്തിയത്. പിന്നീട് പ്രാദേശികമായ വാസ്തുകലയെ മുസ്ലിംകൾ വികസിപ്പിക്കുകയായിരുന്നു. ഇസ്ലാമിക അടിത്തറകൾക്കു നിരക്കാത്തതിനാൽ ചിത്രങ്ങളും രൂപങ്ങളും ഇസ്ലാമിക വാസ്തുവിദ്യയിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് ഇതര വാസ്തുവിദ്യകളിൽനിന്നും ഇസ്ലാമിക വാസ്തുവിദ്യയെ വ്യത്യസ്തമാക്കുന്നതും.
 
== സ്വാധീനവും ശൈലിയും ==
 
[[പ്രമാണം:TajCalligraphy3.jpg|thumb|upright| [[താജ് മഹൽ|താജ് മഹലിലെ]][[അറബിക് കാലിഗ്രഫി]]]]
ഈജിപ്ഷ്യൻ, ബൈസാന്റിയൻ, പേർഷ്യൻ വാസ്തുവിദ്യകൾ ഇസ്ലാമിക വാസ്തുവിദ്യയെ സ്വാധീനിച്ചവയിൽ പെടുന്നു. 691 AD യിൽ ജരുസലേമിൽ നിർമ്മിച്ച [[ഡോം ഓഫ് ദ റോക്ക്|ഡോം ഓഫ് ദ റോക്കിൽ]] (കുബ്ബത്തു സ്സഹ്ര) കെട്ടിടത്തിനു മുകളിലുള്ള താഴികക്കുടമാണ് ഉള്ളതെങ്കിൽ 847 AD ഇറാഖിലെ സാമർറയിലെ വലിയ പള്ളിയിലെത്തുമ്പോൾ മിനാരങ്ങൾ പ്രത്യക്ഷപ്പെടുന്നതു കാണാം. ഇസ്താംബൂളിലെ ബൈസാന്റിയൻ വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട ഹാഗിയ സോഫിയയെ മാതൃകയാക്കിയാണ് ഒട്ടോമൻ(ഉസ്മാനി) നിർമ്മാണങ്ങൾ നടന്നത്. പൊതുവെ മിനാരങ്ങളും താഴികക്കുടങ്ങളും എല്ലാ ഇസ്ലാമിക വാസ്തു ശൈലികളിലും കണ്ടുവരുന്നു.
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്