"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
 
പതിനാലാം ശതകത്തിൽ നിലയ്ക്കൽ പള്ളി പോലിഗറിന്റെ പെരുംപറ്റ സൈന്യത്താൽ തകർക്കപ്പെട്ടതിനെ തുടർന്ന് അവിടെനിന്ന് പലായനം ചെയ്ത് ഇവിടെയെത്തിയ വിശ്വാസികൾ പള്ളിയിൽ സ്ഥാപിക്കപ്പെട്ടിരുന്ന [[വിശുദ്ധ ഗീവർഗീസ്|ഗീവർഗീസ് സഹദായുടെ]] തിരുസ്വരൂപം കൂടി കൊണ്ടുവന്നു{{തെളിവ്}}. ഈ രൂപം പളളിയിൽ സ്ഥാപിക്കുകയും കന്യാമറിയത്തിന്റെ പേരിൽ സമർപ്പിതമായിരുന്ന പള്ളി ഗീവർഗീസ് സഹദായുടെ പേരിൽ പുനസമർപ്പണം നടത്തപ്പെടുകയുമായിരുന്നു. ഒരു ഘോരസർപ്പത്തെ കുത്തിക്കൊല്ലുന്ന പടച്ചട്ടയണിഞ്ഞ കുതിരപ്പടയാളിയുടെ രൂപത്തിലുള്ള പ്രസ്തുത സ്വരൂപം തന്നെയാണ് ഇപ്പോൾ പള്ളിയുടെ മുഖവാരത്തിന്റെ മധ്യത്തിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. (ഗീവർഗീസ് എന്ന സുറിയാനി പദത്തിന്റെ ഇംഗ്ളീഷ് ഭാഷാന്തരമാണ് ജോർജ്. സഹദാ എന്നാൽ രക്തസാക്ഷി എന്നർഥം. സെന്റ് ജോർജ് ചർച്ച് എന്ന് വിളിക്കപ്പെടാൻ കാരണമിതാണ്.
ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനമായ സെന്റ് ജോർജ് ഫെറോനാപള്ളി സമീപസ്ഥങ്ങളായ 22 പള്ളികളുടെ നായകത്വം വഹിക്കുന്ന ഫൊറോനാ പള്ളിയാണ്. ഗീവർഗീസ് സഹദാ എന്ന വലിയച്ചന്റെ പേരിൽ എല്ലാ വർഷവും ഏപ്രിൽ 22, 23, 24 തീയതികളിൽ നടത്തപ്പെടുന്ന തിരുനാൾ ദൂരെദിക്കുകളിൽനിന്നുപോലും ജാതി മത ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളെ ആകർഷിക്കുന്ന വലിയ ആഘോഷമാണ്.
ഈരാറ്റുപേട്ടയിലെ ഏക സ്റേഡിയവും സെന്റ് ജോർജ് ഫെറോനാ പള്ളി വകയായുള്ളതാണ്.
 
=== മുസ്ലിംകൾ ===
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്