"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 11:
സസ്തനികളായ ജീവികൾക്ക്‌ കുഞ്ഞുങ്ങൾക്ക്‌ പാലൂട്ടുക എന്ന ജോലിയാണ്‌ സ്തനങ്ങൾ നിർവ്വഹിക്കുന്നത്‌. മുലയുള്ളതും എന്നാൽ മുട്ടയിടുന്നതുമായ രണ്ടു ജീവികളാണ്‌ ഭൂമിയിൽ ഇന്നുള്ളത്‌, എക്കിഡ്നയും പ്ലാറ്റിപ്പസും.<ref> {{cite book |last= എച്ച്.ജി. |first= വെൽസ്|authorlink=എച്ച്.ജി. വെൽസ് |coauthors= |editor= |others=സി. അച്യുതമേനോൻ |title= ലോകചരിത്ര സംഗ്രഹം|origdate= |origyear= 1943|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=1st |series= |date= |year= 1999|month= ഏപ്രിൽ|publisher=പ്രഭാത് ബുക്ക് ഹൗസ് |location=തിരുവനന്തപുരം |language=മലയാളം |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഇവയ്ക്ക്‌ പൂർണ്ണ വളർച്ചയെത്താത്ത സ്തനങ്ങൾ ആണ്‌ ഉള്ളത്‌. ഒരു ചെറിയ കോശങ്ങളുടെ മടക്കാണിത്‌. ഇതിൽ നിന്ന് ഊറി വരുന്ന ദ്രാവകം ആണ്‌ കുഞ്ഞുങ്ങൾ കുടിക്കുന്നത്‌. ഇതായിരിക്കണം മുട്ടകളിൽ നിന്ന് മുലകൾ ഉള്ള സസ്തനികളിലേക്കുള്ള പരിണാമത്തിന്റെ ഘട്ടം. ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു.
 
സ്ത്രീകളിൽ സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത്‌ നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ്‌ മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.
 
പരിണാമത്തിനു മുൻപ് ആണുങ്ങൾ വേട്ടയാടിയിരുന്നതും അത് കൂടുതൽ ആണുങ്ങൾക്ക് മാത്രം ഭക്ഷണം ലഭിക്കൻ ഇടയാക്കിയിരുന്നുമിരിക്കാം. ഇവർ വേട്ടകഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്ത്രീകൾക്ക് ഭക്ഷണം വിതരണം നടത്തയിരിക്കാം. ഇതിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് കൂടുതൽ ഭക്ഷണം സമ്മാനവുമായും ലഭിച്ചിരിക്കാം. ഇത് ആണിനെ ആകർഷിക്കാനുള്ള പെണ്ണിന്റെ കഴിവിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ബുദ്ധി മണ്ഡലത്തിൽ വലിയ സ്തനത്തോടുള്ള ആഭിമുഖ്യം കൂടിയിരിക്കണം.
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്