"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
===രണ്ടാം ഘട്ടം (2005 - 2008)===
സാറ്റലൈറ്റ് സൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടുതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി. <ref>{{cite web|url=http://education.kerala.gov.in/itschool/achievement.pdf|title=ഐ.ടി. സ്കൂൾ നേട്ടങ്ങൾ|accessdate=2009-10-19}}</ref>2005 ഫെബ്രുവരിയിൽ എസ്സ് എസ്സ് എൽ സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തിയതും പ്രത്യേകം തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. [[കേരള ഐ.ടി മിഷൻ|കേരള ഐ.റ്റി മിഷൻ]] ,ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സ്വന്തമായി ഗ്നു ലിനക്സ് വെർഷൻ തയ്യാറാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞു. 2008 മാർച്ചിലെ എസ്സ്.എസ്സ്.എൽ.സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ പൂർണ്ണമായും [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്രസോഫ്റ്റ് വെയർ]] ഉപയോഗിച്ച് വിജയകരമായി നടത്താൻ കഴിഞ്ഞു.
 
സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകൾക്കും ഐ.ടി സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1 ലക്ഷം രൂപാ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും അഞ്ചു വർഷം നൽകി. എല്ലാ സ്ഖൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്ടോപ്പുകളും എൽ.സി.ഡി പ്രൊജക്റ്ററുകളും നൽകിയിട്ടുണ്ട്.<ref>https://www.itschool.gov.in/evidhya.htm</ref>
 
ഉച്ചഭക്ഷണപരിപാടി, അദ്ധ്യാപകരുടേയും പ്രഥമാദ്ധ്യാപകരുടെയും സ്ഥലംമാറ്റം, സമ്പൂർണ്ണകായികക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, ന്യൂനപക്ഷസ്കോളർഷിപ്പിന്ന അർഹമായവരെ തെരഞ്ഞെടുക്കൽ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ട് ശ്രമിക്കുന്നു. ഹയർസെക്കന്ററി പ്രവേശനം സുതാര്യവും കാര്യക്ഷമവുമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കി.
 
 
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്