"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[കേരളം]],[[തമിഴ്നാട്]],[[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലുള്ള ഒരു സമുദായമാണ് '''പെരുമണ്ണാൻ'''. ഇവർ '''വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. <ref>G.O.No:13033/E2/90 പജ.പവ.വിവ Dated:27/11/1991.</ref>
 
വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി തുന്നൽപ്പണി, നാട്ടുവൈദ്യം, മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം എന്നീ കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും അയിത്തജാതിയിൽ പെട്ടിരുന്നവരുമാണു്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ തിയ്യസമുദായത്തിൽ പെട്ടവർക്കും മുസ്ലിങ്ങൾക്കും അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്. മലബാർ മേഖലയിൽ വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവരുടെ സാമുദായികമായ ആചാരാനുഷ്ഠാനങ്ങളിലും കുലത്തൊഴിലുകളിലും വ്യത്യാസങ്ങളില്ല. സമുദായാചാരപ്രകാരമുള്ള വിവാഹബന്ധത്തിൽ അവർ പരസ്പരം ഏർപ്പെടുന്നു. പരസ്പരം രക്തബന്ധമുള്ളവരും ആണു്. ഒരേ കുടുംബത്തിൽ ഒരേ മാതാപിതാക്കളുടെ സന്താനങ്ങൾ മേല്പറഞ്ഞ വ്യത്യസ്ത ജാതിനാമങ്ങളിൽ അറിയപ്പെടുന്നു. ഒരേ വ്യക്തി തന്നെ പല സന്ദർഭങ്ങളിലും ഈ നാലു സമുദായപ്പേരുകളും മാറി മാറി ഉപയോഗിച്ചു വന്നിട്ടുണ്ടു്.
 
==അയിത്തം==
വരി 11:
 
==കുലത്തൊഴിലുകൾ==
തെക്കൻ കർണ്ണാടകത്തിൽ ഭൂതവും, വടക്കേ മലബാറിൽ തെയ്യവും തിറയും, തെക്കേ മലബാറിൽ തിറയാട്ടവും, പൂതനും കെട്ടാൻ പാരമ്പര്യമായി അവകാശമുള്ള ഒരു വിഭാഗമാണു് ഇവർ. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടാറുണ്ടു്. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്.തെക്കൻ മലബാറില് കാവുകളിൽ തിറയാട്ടം നടത്തുന്നതിനുളള പരമ്പരാഗത അവകാശം ലഭിച്ചിരിക്കുന്നത് പെരുമണ്ണാൻ സമുദായത്തിനാണ്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്,പോലിച്ചുപാട്ട്, ഇറയക്കളി, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു
 
==ആചാരപ്പെടൽ==
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്