"ബാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Bavali}}
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നും പതിനാറ് കിലോമീററർ അകലെയുളള ഈ ഗ്രാമം കേരള--കർണ്ണാടക അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കന്നു. ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. വില്യം ലോഗൻെറ മലബാർ മാന്വലിൻ ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കാട്ടിക്കുളം വഴി കാട്ടിലൂടെയുളള തൻെറ യാത്രയും ബാവലി പുഴയിൽ നിന്നും മീൻ പിടിച്ചതും സ്തീകൾ
പുഴയിൽ നിന്നും വെളളം കുടത്തിലാക്കി തലയിലേററി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. പഴശ്ശി പടയാളികളും ബ്രിട്ടീഷ് പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.
 
ജനസംഖ്യയിൽ ആദിവാസി വിഭാഗത്തിൽ പെട്ടവരാണധികം. അടിയ, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിൽ പെട്ടവരാണിവർ. മീൻകൊല്ലി, പായ്മൂല, തുറമ്പൂർ എന്നിവിടങ്ങളിലാണ് ആദിവാസി കോളനികളുളളത്. വേഡ ഗൗഡരാണ് മറെറാരു വിഭാഗം. ടിപ്പുവിൻെറ കാലത്ത് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നും കുടിയേറിയവരാണിവർ. നിലമ്പൂരിൽ നിന്നും മററും വന്നരാണ് മുസ്ളീം വിഭാഗം. ക‍ൃസ്ത‍്യാനികൾ എണ്ണത്തിൽ വളരെ കുറവാണ്.
"https://ml.wikipedia.org/wiki/ബാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്