"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==സമുദായ സംഘടനകൾ==
1930കളിലും '60കളിലും ഈ നാലു സമുദായപ്പേരുകളിലും അറിയപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടു് '''കേരള പെരുവണ്ണാൻ സംഘം''' എന്ന പേരിൽ സമുദായസംഘടന രൂപീകരിക്കപ്പെട്ടു. സമുദായാംഗങ്ങളുടെ ഉദ്ധാരണവും സമുദായപ്പേരുകളുടെ ഏകീകരണവും സംഘടനയുടെ ലക്ഷ്യങ്ങളായിരുന്നു. മലബാർ മേഖലയിലെ മണ്ണാൻ, വണ്ണാൻ, പെരുമണ്ണാൻ എന്നീ സമുദായപ്പേരുകൾ 1976ലെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി; പര്യായപദമായ പെരുവണ്ണാൻ ഉൾപ്പെടുത്തപ്പെട്ടില്ല. അതു് ഒ ഇ സി പട്ടികയിൽ അവശേഷിച്ചു. ഇതുകാരണം ഒരേ സമുദായത്തിന്നു് സംവരണവിഷയത്തിൽ രണ്ടു സ്റ്റാറ്റസ്നില നിലവിൽ വന്നു. സങ്കീർണ്ണമായ ജാതി സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾക്കും സംവരണക്കാര്യത്തിലുള്ള വിവേചനത്തിനും ഇതു് വഴിയൊരുക്കി. മുഖ്യധാരാരാഷ്ട്രീയകക്ഷികൾ ഏറ്റെടുക്കാതിരുന്ന ഈ പ്രശ്നം മുഖ്യമായും പരിഹരിക്കുവാൻ വേണ്ടി 2004ൽ സ്ഥാപിക്കപ്പെട്ട '''മണ്ണാൻ വണ്ണാൻ സമുദായസംഘം''' എന്നു പേരായ സംഘടന ഇവരുടെ ഇടയിൽ പ്രവർത്തിച്ചു വരുന്നു. നിലവിൽ ഈ സംഘടനയുടെ പ്രസിഡണ്ടും സെക്രട്ടറിയും യഥാക്രമം എൻ അശോകൻ (നെടുമ്പാല നന്മണ്ട), ഒ കെ വിശ്വനാഥൻ (വെള്ളച്ചാൽ മക്രേരി) എന്നിവരാണു്.
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്