"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 233:
സ്വാതന്ത്ര്യത്തോടൊപ്പം, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയ്ക്കുള്ള പിരിമുറുക്കങ്ങളും വർഷങ്ങളായി വളർന്നുവന്നു. മുസ്ലീങ്ങൾ എന്നും ന്യൂനപക്ഷമായിരുന്നു. ഒരു ഹിന്ദു സർക്കാരിനുള്ള സാദ്ധ്യത അവരെ സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച് ആശങ്കാകുലരാക്കി. ബ്രിട്ടീഷ് ഭരണത്തെ എതിർത്തതുപോലെത്തന്നെ, ഹിന്ദു ഭരണത്തെ അവിശ്വസിക്കാനും അവർ താല്പര്യപ്പെട്ടു. 1915-ൽ [[മോഹൻദാസ് കരംചന്ദ് ഗാന്ധി]] ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തുവന്നു{{തെളിവ്}}. ഗാന്ധി ഇരു കൂട്ടരും തമ്മിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഗാന്ധിയുടെ നേതൃപാടവം ഇന്ത്യൻ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ഘടകങ്ങളിൽ പ്രധാനമായിരുന്നു.
 
[[ഗാന്ധി]] ഇന്ത്യയിൽ ചെലുത്തിയ ഗാഢമായ സ്വാധീനവും, അഹിംസാമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള ഗാന്ധിയുടെ കഴിവും ലോകം കണ്ടിട്ടുള്ള പ്രധാനപ്പെട്ട നേതാക്കളുടെ ഗണത്തിലേയ്ക്ക് ഗാന്ധിയെ ഉയർത്തി. ബ്രിട്ടീഷ് തുണി ഇറക്കുമതിയെ ചെറുക്കാൻ ഇന്ത്യയിൽ നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും, ഉപ്പ് കുത്തുകകുത്തക ലംഘിക്കുവാൻ ഉപ്പു സത്യാഗ്രഹം നയിക്കുകയും ചെയ്ത് ഗാന്ധി ഉദാ‍ഹരണത്തിലൂടെ നയിച്ചു. ഇന്ത്യക്കാർ ഗാന്ധിയ്ക്ക് മഹാത്മ (മഹാനായ ആത്മാവ്) എന്ന പേര് നൽകി. ഈ നാമം ആദ്യം നിർദ്ദേശിച്ചത് [[Rabindranath Tagore|രബീന്ദ്രനാഥ് ടാഗോർ]] ആണ്. ബ്രിട്ടിഷുകാർ 1947-ൽ ഇന്ത്യ വിടും എന്ന് ഉറപ്പുനൽകി.
 
1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ [[Union of India|യൂണിയൻ ഓഫ് ഇന്ത്യ]], [[Dominion of Pakistan|ഡൊമീനിയൻ ഓഫ് പാകിസ്താൻ]] എന്നിങ്ങനെ വിഭജിച്ചതിനു ശേഷം [[British India|ബ്രിട്ടീഷ് ഇന്ത്യൻ]] പ്രവിശ്യകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. [[Partition of India|വിഭജനത്തിനു]] മുൻപുള്ള [[പഞ്ചാബ്]], [[ബംഗാൾ]] പ്രവിശ്യകളുടെ വിഘടനത്തിനു ശേഷം സിഖുകാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നിവർക്കിടയിൽ പഞ്ചാബ്, ബംഗാൾ, ദില്ലി എന്നിവിടങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകളിൽ അഞ്ച് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു.<ref name=symonds>{{cite book
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്