"കുവലയാനന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
വരി 1:
[[അപ്പയ്യദീക്ഷിതർ]] രചിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് '''കുവലയാനന്ദം'''. വിജയനഗര സാമ്രാജ്യാധിപനായ വേങ്കടപതിയുടെ ആസ്ഥാനപണ്ഡിതനായിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ആജ്ഞാനുസരണമാണ് ദീക്ഷിതർ കുവലയാനന്ദം രചിച്ചത്. ആദ്യകാലം മുതല്ക്കുതന്നെ കേരളത്തിൽ കുവലയാനന്ദത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. സംസ്കൃത പഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠ്യഗ്രന്ഥമായിരുന്നു കുവലയാനന്ദം. [[ഭാഷാഭൂഷണം|ഭാഷാഭൂഷണത്തിൽ]] കുവലയാനന്ദത്തിൽ നിന്നുള്ള ഒട്ടേറെ ഉദാഹരണങ്ങൾ [[എ.ആർ. രാജരാജവർമ്മ|എ. ആർ രാജരാജവർമ]] തർജ്ജമചെയ്ത് ചേർത്തിട്ടുണ്ട്.
 
കുവലയാനന്ദത്തെ ഉപജീവിച്ചുകൊണ്ട് മലയാളത്തിൽ രചിക്കപ്പെട്ട കൃതിയാണ് അലങ്കാരകൗസ്തുഭം. [[കാർത്തിക തിരുനാൾ രാമവർമ]] മഹാരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ ഒരാളായ കല്യാണസുബ്രഹ്മണ്യസൂരിയാണ് ഇത് രചിച്ചത്. ഈ കൃതിയ്ക്ക് (വലിയ) രാമപ്പിഷാരടി ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ട്.<ref>{{cite book|author1=ചെങ്ങാരപ്പള്ളി നാരായണൻപോറ്റി|title=മലയാളസാഹിത്യസർവസ്വം|date=1987|publisher=കേരളസാഹിത്യ അക്കാദമി|page=303|edition=1}}</ref>
 
"https://ml.wikipedia.org/wiki/കുവലയാനന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്