"വല്ലഭായി പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളിൽ പട്ടേൽ അഭിഭാഷകവൃത്തി ചെയ്തു. ബോസാദിലെ എഡ്വേഡ് മെമ്മോറിയൽ സ്കൂളിന്റെ സ്ഥാപകരിലൊരാളും ആദ്യ ചെയർമാനും പട്ടേലായിരുന്നു. തന്റെ 36 ആമത്തെ വയസ്സിൽ പട്ടേൽ, ലണ്ടനിലെ മിഡ്ഡിൽ ടെംപിൾ ഇന്നിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നു. ലണ്ടനിൽ നിന്നും തിരിച്ചു വന്ന പട്ടേൽ, അഭിഭാഷക മേഖലയിൽ സ്വന്തമായ ഒരു വിലാസം ഉണ്ടാക്കിയെടുത്തു.
==രാഷ്ട്രീയ ജീവിതം==
[[സ്വരാജ്]] എന്ന ഗാന്ധിയുടെ ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടനിൽ]] നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗോധ്ര|ഗോധ്രയിൽ]] വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ഖേദ ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗും, കടുത്ത ക്ഷാമവും മൂലമുണ്ടായ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പട്ടേൽ മുന്നിട്ടിറങ്ങി.
 
== ഭരണാധികാരി ==
"https://ml.wikipedia.org/wiki/വല്ലഭായി_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്