"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
No edit summary
''ഭാഷാഭഗവദ്ഗീത'' രചിച്ച മലയിൻകീഴ് മാധവൻ, തിരുവല്ലാക്ഷേത്രവും മലയിൻകീഴ് ക്ഷേത്രവും പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നതിനാൽ നിരണത്ത് എത്തിയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തിരുവല്ലയിൽ നിന്നു മലയിൻകീഴ് വന്ന് ക്ഷേത്രഭരണത്തിൽ ഏർപ്പെട്ടതാകാം. അപ്പോഴും തിരുവല്ലായ്ക്കടുത്തള്ള നിരണംതന്നെ മാധവന്റെ സ്വദേശമായി പുകൾപെറ്റു.
== ശങ്കരപ്പണിക്കർ ==
ഇരിങ്ങാലക്കുടയ്ക്കടുത്താണ് വെള്ളാങ്ങല്ലൂർ. അവിടെ നിന്ന് സമ്പന്നമായ തിരുവല്ലാ ഗ്രാമത്തിലേക്കു കുടിയേറ്റം നടന്നതായി [[തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം|തിരുഐരാണിക്കുളം]] ശിലാരേഖകളിലൊന്നിൽക്കാണുന്നു. അക്കൂട്ടത്തിൽ നിരണത്തെ കാവ്യപാരമ്പര്യം സ്വീകരിച്ച് ഭാരതമാല എഴുതുകയായിരുന്നു ശങ്കരകവിയെന്നു കരുതിവരുന്നു. ഭാഗവതം ദശമസകന്ധത്തിലെ ശ്രീകൃഷ്ണകഥയും മഹാഭാരതകഥയും സംക്ഷേപിച്ചുചേർത്തതാണ് ഭാരതമാല.
 
== രാമപ്പണിക്കർ ==
മൂന്നു നിരണം കവികളിൽ മാധവനും ശങ്കരനും കഴിഞ്ഞ് മൂന്നാമനായ രാമൻ, "വാനുലകിനു സമമാകിയ നിരണമഹാദേശത്തു വന്നു പിറന്നു. രാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രചിച്ചു. എഴുത്തച്ഛൻ ഈ കൃതികൾ കണ്ടിരുന്നു എന്നതിന് ആഭ്യന്തരമായ തെളിവുകൾ ലഭ്യമാണ്. പ്രസിദ്ധമായ സീതാസ്വയംവരസന്ദർഭത്തിൽ വില്ലുമുറിഞ്ഞ ഒച്ച "നിർഘാതസമനിസ്വനം എന്നു വാല്മീകി വിശേഷിപ്പിച്ചു. 'നിർഘാതം' മേഘഗർജനമാണല്ലോ. അതുകേട്ട് ജനകനും വിശ്വാമിത്രനും രാഘവന്മാരും ഒഴികെ എല്ലാവരും ബോധംകെട്ട് വീണു. "അരവാദികൾക്കു ഭയം ഉളവാക്കുന്ന ഇടിധ്വനിയാൽ "നരപാലകർ ചിലർ വിറയ്ക്കുകയും 'നലമുടജാനകി സന്തോഷിക്കുകയും ചെയ്തെന്ന് കണ്ണശ്ശൻ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2293882" എന്ന താളിൽനിന്ന് ശേഖരിച്ചത്