"കൊങ്കണി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
[[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ്കന്മാരുടെ]] സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ [[Portuguese language|പോർച്ചുഗീസ് ഭാഷ]] ഉപയോഗിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശപ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.<ref name="Machado"/> 1731 -ൽ മതദ്രോഹവിചാരകനായ [[António Amaral Coutinho|അന്റോണിയോ]] പോർച്ചുഗീസ് [[John V of Portugal|ചക്രവർത്തിക്ക്]] എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്.<ref name="Rivara">Priolkar, Anant Kakba; Dellon, Gabriel; Buchanan, Claudius; (1961), ''The Goa Inquisition: being a quatercentenary commemoration study of the inquisition in India'', Bombay University Press, p. 177</ref> 1739 -ൽ വടക്കേ പ്രവിശ്യകളായ [[Vasai|വാസൈയും]] [[Chaul|ചൗളും]] [[Salsette|സാൽസെറ്റും]] ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടുഌഅ യുദ്ധത്തിൽ നഷ്ടമായപ്പോൾ പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി.<ref name="Machado"/> പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായു പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന് [[Archbishop|ആർച്ച്‌ബിഷപ്പ്]] [[Lourenço de Santa Maria|ലൊറൻസൊ]] ഉത്തരവിറക്കി. അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു.<ref name="Machado"/> കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.<ref name="Machado"/> നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ [[Jesuits|ജെസ്യൂട്ടുകളെ]] പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ [[Archbishop|ആർച്ച്‌ബിഷപ്പ്]] നിരോധിച്ചു. 1847 -ൽ ഈ നിയമം [[സെമിനാരി|സെമിനാരികളിലേക്കുകൂടി]] വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.<ref name="Machado"/>
 
ഇക്കാരണങ്ങളാൽ ഗോവയിൽ കൊങ്കണി സാഹിത്യത്തിനു വികാസമുണ്ടായില്ല, കൊങ്കണിക്ക് ജനങ്ങളെ ഒരുമിപ്പിക്കാനുമായില്ല. കൊങ്കണി എഴുതാൻ [[ലത്തീൻ അക്ഷരമാല]], [[Devanagari|ദേവനാഗരി]], [[Kannada|കന്നഡ]] എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.<ref name="Newman"/> ഹിന്ദു ആഢ്യന്മാർ മറാത്തിയിലേക്കും ക്രൈസ്തവർ പോർച്ചുഗീസിലേക്കും മാറിയപ്പോൾ കൊങ്കണി ''സേവകരുടെ ഭാഷ (lingua de criados)''യായി മാറി.<ref name="Routledge"/> 1961 -ൽ ഇന്ത്യ [[ഓപ്പറേഷൻ വിജയ് (1961)|ഗോവ പിടിച്ചെടുത്തപ്പോൾ]] ഗോവക്കാരെയെല്ലാം മതത്തിനും ജാതിക്കും സമ്പന്നതയ്ക്കുമെല്ലാം അതീതമായി ഒരുമിപ്പിച്ചത് കൊങ്കണി ആയിരുന്നു, അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ ''കൊങ്കണിയമ്മ (Konkani Mai)'' എന്നു വിളിക്കുന്നു.<ref name="Newman"/> 18971987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗികഭാഷയാക്കി, പൂർണ്ണമായ അംഗീകാരം നൽകി.<ref>[http://timesofindia.indiatimes.com/City/Goa/Goa-battles-to-preserve-its-identity/articleshow/5935904.cms "Goa battles to preserve its identity"], ''Times of India'', 16 May 2010</ref>
 
<br clear="all" />
"https://ml.wikipedia.org/wiki/കൊങ്കണി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്