"അയോണിക ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''അയോണിക ബന്ധനം''' എന്നത് അയോണിക സംയുക്തങ്ങളില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''അയോണിക ബന്ധനം''' എന്നത് അയോണിക സംയുക്തങ്ങളിലെ ആദ്യത്തെ പരസ്പരമുള്ള പ്രവർത്തനമായ വിപരീതചാർജ്ജുള്ള അയോണുകൾ തമ്മിലുള്ള ഇലക്ട്രോസ്റ്റാറ്റിക്ക് ആകർഷണത്തിന് കാരണമായ ഒരു തരം രാസബന്ധനമാണ്. ഈ അയോണുകൾ ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ വിട്ടുകൊടുത്ത ആറ്റങ്ങളോ (കാറ്റിയോണുകൾ എന്നറിയപ്പെടുന്നു) ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ സ്വീകരിച്ച ആറ്റങ്ങളോ (ആനയോൺ എന്നറിയപ്പെടുന്നു) ആണ്. ഇലക്ട്രോണുകളുടെ ഈ കൈമാറ്റം '''ഇലക്ട്രോവാലൻസ്''' എന്നറിയപ്പെടുന്നു. ഇലക്ട്രോണുകളുടെ പങ്കുവെക്കൽ കോവാലൻസ് എന്നാണറിയപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളിൽ കാറ്റയോൺ എന്നത് ലോഹആറ്റമാണ് ആനയോൺ എന്നത് ലോഹമല്ലാത്ത ആറ്റമാണ്. എന്നാൽ ഈ അയോണുകൾക്ക് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രകൃതം ഉണ്ടാകാം. ഉദാ: NH4+ അല്ലെങ്കിൽ SO42−. ലളിതമായ വാക്കുകളിൽ പറഞ്ഞാൽ അയോണിക ബന്ധനമെന്നത് രണ്ട് ആറ്റങ്ങൾക്ക് പൂർണ്ണമായ ബാഹ്യതമ ഷെല്ല് ലഭിക്കാനായി ലോഹത്തിൽ നിന്ന് അലോഹത്തിലേക്കുള്ള ഇലക്ട്രോണിന്റെ കൈമാറ്റമാണ്.
പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ഒരു മറ്റൊന്നിൽ നിന്നും ഒരു ഇലക്ട്രോൺ സ്വീകരിച്ചുകൊണ്ടുള്ള പൂർണ്ണമായ അയോണിക ബന്ധനം നിലനിൽക്കുന്നില്ല എന്നതാണ്. എല്ലാ അയോണിക് സംയുക്തങ്ങൾക്കും ചെറിയതോതിൽ സഹസംയോജക ബന്ധനമോ ഇലക്ട്രോണിന്റെ പങ്കുവെയ്ക്കലോ ഉണ്ട്. അതുകൊണ്ട് അയോണിക ബന്ധനം എന്ന പദം ഉപയോഗിക്കുന്നത് അയോണിക സ്വഭാവം സഹസംയോജക സ്വഭാവത്തേക്കാൾ കൂടുതലായിരിക്കുമ്പോഴാണ്. അതായത്, രണ്ട് ആറ്റങ്ങൾക്കിടയിലെ വലിയ ഇലക്ട്രോനെഗറ്റീവിറ്റി അന്തരം ബന്ധനത്തെ ഇലക്ട്രോണുകൾ കൂടുതൽ തുല്യമായി പങ്കുവെയ്ക്കുന്ന സഹസംയോജകബന്ധനത്തേക്കാൾ കൂടുതൽ പോളാർ ആകാൻ കാരണമാകുന്നു.
 
അയോണിക സംയുക്തങ്ങൾ ഉരുകിയ അവസ്ഥയിലും ലായനിയിലായിരിക്കുമ്പോഴും വൈദ്യുതി കടത്തിവിടുന്നു. എന്നാൽ ഇത് ഖരത്തിന്റെ പോലെയല്ല. അയോണിക സംയുക്തങ്ങൾക്ക് അവ ഉൾക്കൊള്ളുന്ന അയോണുകളുടെ ചാർജ്ജുമായി ബന്ധപ്പെട്ട് സാധാരണയായി ഉയർന്ന ദ്രവനിലയാണുള്ളത്. ചാർജ്ജുകൾ ഉയർന്നതാണെങ്കിൽ കൊഹെങ്കീവ് ബലങ്ങൾ ശക്തമായിരിക്കും ദ്രവനില ഉയർന്നതായിരിക്കും. അവ ദ്രവത്തിൽ ലയിക്കാനുള്ള പ്രവണത കാണിക്കുന്നു. ഇവിടെ എതിരെയുള്ള പ്രവണതകളും ഉണ്ട് കൊഹെൻസീവ് ബലങ്ങൾ താഴ്ന്നതാണെങ്കിൽ ലയത്വം ഉയർന്നതായിരിക്കും.
"https://ml.wikipedia.org/wiki/അയോണിക_ബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്