"കെ.ജി. മാർക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K.G. Markose}}
[[മലയാളം|മലയാളത്തിലെ]] ഒരു ഗായകനാണ്‌ '''കെ.ജി. മാർക്കോസ്''' (ജനനം: ഒക്ടോബർ 14, 1958). [[ഭക്തിഗാനം|ഭക്തിഗാനങ്ങളിലൂടെ]] മലയാള ഗാനസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് [[മലയാള ചലച്ചിത്രം|ചലച്ചിത്രപിന്നണി]] ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു. <ref name='kanyaka-1'> 2010 ജനുവരി 31 ലെ കന്യകയിൽ പ്രസിദ്ധീകരിച്ച അഭിമുഖം "ദൈവത്തിന്റെ സ്വന്തം പാട്ടുകൾ </ref> അതേ സമയം [[കെ.ജെ. യേശുദാസ്|യേശുദാസിനെ]] അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.
 
==സംഗീത ജീവിതം==
പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌.<ref name='kanyaka-1'/> നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.1981 ൽ [[ബാലചന്ദ്രമേനോൻ]] സം‌വിധാനം ചെയ്ത ''കേൾക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലെ ‌ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള പ്രവേശം.<ref name='kanyaka-1'/> [[നിറക്കൂട്ട്‌ (മലയാളചലച്ചിത്രം)|നിറകൂട്ട്]] എന്ന സിനിമയിലെ ''പൂമാനമേ'' എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്‌. പിന്നീട് നിരവധി സിനിമയിൽ പാടി. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ''മന്ത്രികൊച്ചമ്മ വരുന്നുണ്ടേ'', നാടോടിയിലെ ''താലോലം പൂപൈതലേ'' കടലോരക്കാറ്റിലെ ''കടലേഴും താണ്ടുന്ന കാറ്റേ'', കാബൂളിവാലയിൽ ''പുത്തൻപുതുകാലം'' തുടങ്ങിയ ഗാനങ്ങൾ മലയാള ചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്‌. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടുവളരെ സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു.<ref name='kanyaka-1'/>
"https://ml.wikipedia.org/wiki/കെ.ജി._മാർക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്