"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==കേരളത്തിൽ==
കേരളത്തിലെ ജന്തുപൂജാക്രമങ്ങളിൽ പ്രാധാന്യം സർപ്പാരാധനയ്കാണു.[[കുണ്ഡലിനി]]യുടെ പ്രതീകമാണു സർപ്പമെന്നു വിശ്വസിക്കപ്പെടുന്നു. പഴയ തറവാടുകളിലെല്ലാം സർപ്പക്കാവുകൾ കാണാം. സർപ്പങ്ങളുടെ പ്രസാദം ആയുരാരോഗ്യസൗഭാഗ്യങ്ങളെ നിയന്ത്രിക്കുന്നതായി ചിലർ വിശ്വസിക്കുന്നു.[[കൊച്ചി]]യിലെ [[പാമ്പിന്മേക്കാട്]] നാഗാരാധനക്കു പ്രസിദ്ധിനേടിയ ഒരു ഇല്ലമാണു. [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഉത്സവങ്ങളോടനുബന്ധിച്ചുള്ള കുതിരയെടുപ്പും, തെക്കെ [[മലബാർ|മലബാറിലെ]] കാള-കുതിര വേലകളും, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] കളിയാട്ടുമുക്കിലെ വേലയും അതാതു മൃഗത്തോടുള്ള ആരാധനാപൂർണ്ണമായ മനോഭാവത്തിന്റെ പ്രകടനമായി കണക്കാക്കാം. [[ഓച്ചിറ|ഓച്ചിറയിലും]] നാഗരാജാവിന്റേയും, നാഗയക്ഷിയുടെയും വിഗ്രഹങ്ങൾ ആരാധിക്കപ്പെടാറുണ്ട്. മദ്ധ്യകേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന വഴിപാടായ [[ഗരുഡൻ തൂക്കം]] പരുന്തിന്റെ നേർക്കുള്ള ആരാധനാ മനോഭാവം വ്യക്തമാക്കുന്നു. [[കൃഷ്ണപ്പരുന്ത്|കൃഷ്ണപ്പരുന്തിനെ]] കാണുമ്പോൾ തൊഴുന്ന പതിവും ഇപ്പോഴും ചിലർ ആരാധനാപൂർവ്വം ചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്