"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==യാത്ര==
1956 നവംബർ 25 ന് 82 സൈനികരേയും വഹിച്ചുകൊണ്ട് ഗ്രന്മ യാത്രക്കു തയ്യാറായി. മെക്സിക്കൻ തീരമായ ടക്സപാൻ എന്ന സ്ഥലത്തു നിന്നുമാണ് ഗ്രന്മ യാത്രതിരിച്ചത്. 26 ജൂലൈ മൂവ്മെന്റിന്റെ നേതാക്കളായ, [[ഫിദൽ കാസ്ട്രോ]], സഹോദരൻ [[റൗൾ കാസ്ട്രോ]], സുഹൃത്തും [[അർജന്റീന|അ‍ർജന്റീനിയൻ]] ഡോക്ടറും, വിപ്ലവകാരിയും കൂടെയായ [[ചെ ഗുവേര]] എന്നിവർ കൂടി കപ്പലിലുണ്ടായിരുന്നു. സൈനികരെ കൂടാതെ, ആയുധങ്ങളും, ഭക്ഷണസാമഗ്രികളും കപ്പലിൽ ഉണ്ടായിരുന്നു. 1200 ഗ്യാലൻ ഇന്ധനം ഗ്രന്മയുടെ ടാങ്കിലുണ്ടായിരുന്നു,കൂടാതെ 2000 ഗ്യാലൻ കപ്പലിലും ശേഖരിച്ചിരുന്നു. ക്യൂബയിലെത്തുവാൻ ആവശ്യമുള്ളത്രയായിരുന്നു ഇത്. 12 പേർക്കു മാത്രം സഞ്ചരിക്കാൻ വേണ്ടി നിർമ്മിച്ച കപ്പലിൽ 82 പേർ യാത്രികരായിതന്നെ ഉണ്ടായിരുന്നു. തികച്ചും അപടകരമായ ഒരു കടൽ യാത്ര തന്നെയായിരുന്നു അത്. ക്യൂബൻ നേവിയിൽ നിന്നും വിരമിച്ച ഒരു നാവികനും, കാസ്ട്രോ അനുയായിയുമായിരുന്ന നോബർട്ടോ കൊളാഡോ ആയിരുന്നു ഗ്രന്മയുടെ കപ്പിത്താൻ.<ref name=collarado2>{{cite web|title=റെവല്യൂഷണറി കൊളാഡോ അബ്രു ഡൈസ്|url=http://archive.is/bXWdC|publisher=ഹൈബീം റിസർച്ച്|date=2008-04-03|accessdate=2013-11-16}}</ref> കപ്പലിന്റെ കാലപ്പഴക്കം കൊണ്ടും, അനുവദനീയമായ അളവിൽ ഭാരം ഉൾക്കൊണ്ടിരുന്നതുകൊണ്ടും യാത്ര വളരെ ദുഷ്കരമായിരുന്നു. കൂടാതെ, കടലിൽവെച്ച് ഗ്രന്മക്ക് ചോർച്ചയും അനുഭവപ്പെട്ടു. സഹപ്രവർത്തകരിൽ ഒരാൾ കപ്പലിൽ നിന്നും കടലിൽ വീണു. അദ്ദേഹത്തിനു വേണ്ടി രണ്ടു വട്ടം തിരച്ചിൽ നടത്തിയെങ്കിലും, കണ്ടെത്താനായില്ല. സൈനികനെ കടലിൽ നഷ്ടപ്പെട്ട വിഷമത്തിലും, ലക്ഷ്യത്തിലേക്കു തന്നെ മുന്നേറാൻ ഫിദൽ ആജ്ഞാപിക്കുകയായിരുന്നു.<ref name=hoc2>{{cite web|title=ദ ലാന്റിംഗ് ഓഫ് ഗ്രന്മ|url=http://archive.is/XCA1B|publisher=ഹിസ്റ്ററി ഓഫ് ക്യൂബ|last=ജെ.എ|first=സിയറ|accessdate=162013-നവംബർ11-201316}}</ref>
 
 
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്