"ഗ്രന്മ (പായ്ക്കപ്പൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 2:
[[File:Pavil_Granma.jpg|thumb|right|200px|ഹവാനയിലെ ഗ്രന്മ സ്മാരകം]]
{{Cuban Revolution}}
[[ക്യൂബൻ വിപ്ലവം|ക്യൂബൻ വിപ്ലവത്തിൽ]] പങ്കെടുക്കാനുള്ള 82 വിമതസൈനികരേയും കൊണ്ട് [[മെക്സിക്കോ|മെക്സിക്കോയിൽ]] നിന്നും [[ക്യൂബ|ക്യൂബയിലേക്കു]] പോയ പായ്ക്കപ്പലാണ് '''ഗ്രന്മ'''.<ref name=themillitant1>{{cite web|title=ഗ്രന്മ വോയേജ് ബിഗാൻ റെവല്യൂഷണറി വാർ|url=http://archive.is/SgOav|publisher=ദ മിലിറ്റന്റ്|date=011996-ഏപ്രിൽ04-199601|accessdate=162013-നവംബർ11-201316}}</ref> [[ക്യൂബ|ക്യൂബയുടെ]] ഏകാധിപതിയായിരുന്നു [[ഫുൾജെൻസിയോ ബാറ്റിസ്റ്റ|ഫുൾജെൻസിയോ ബാറ്റിസ്റ്റയെ]] അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതായിരുന്നു ക്യൂബൻ വിപ്ലവത്തിന്റെ അന്തിമ ലക്ഷ്യം. 60അടി നീളമുള്ളതും, ഡീസൽ യന്ത്രത്താൽ പ്രവർത്തിക്കുന്നതുമായ ഒരു യാനമായിരുന്നു ഗ്രന്മ. 12 പേരെ വഹിക്കാൻ കരുത്തുള്ള ഈ പായ്ക്കപ്പൽ 1943 ൽ നിർമ്മിച്ചതായിരുന്നു. മുത്തശ്ശി എന്നർത്ഥം വരുന്ന ഗ്രാന്റ് മദർ എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കമാണ് ഗ്രന്മ. യഥാർത്ഥ ഉടമസ്ഥന്റെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായാണത്രെ ഈ ജലവാഹനത്തിന് ഗ്രന്മ എന്ന പേരു നൽകിയത്.<ref name=name12>{{cite web|title=റൂട്ട്സ് ഓഫ് ക്യൂബൻ റെവല്യൂഷൻ ലൈ ഇൻ ദ ഈസ്റ്റ്|url=http://archive.is/EbSQ8|publisher=ഫോക്സ് ന്യൂസ്|last=വനീസ്സ|first=അരിംഗ്ടൺ|date=25-ജൂലൈ-2006|accessdate=16-നവംബർ-2013}}</ref>
 
==ക്യൂബൻ വിപ്ലവത്തിലെ പങ്ക്==
26ജൂലൈ മൂവ്മെന്റ് എന്ന വിമതസേനയിലെ സൈനികരെ മെക്സിക്കോയിൽ നിന്നും ക്യൂബയിലേക്ക് കടൽമാർഗ്ഗം കൊണ്ടു ചെന്നെത്തിച്ചത് ഗ്രന്മ എന്ന ഈ ചെറിയ കപ്പലാണ്. സൈനികരേയും കൊണ്ട് [[ഗൾഫ് ഓഫ് മെക്സിക്കോ]] കടക്കാൻ ഒരു നല്ല കപ്പൽ വാങ്ങാനായിരുന്നു [[ഫിദൽ കാസ്ട്രോ|ഫിദലിന്റെ]] നേതൃത്വത്തിലുള്ള 26ജൂലൈ മൂവ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും, പണത്തിന്റെ അഭാവത്താൽ അത് സാധിക്കുമായിരുന്നില്ല. അവസാനം 10 ഒക്ടാബർ 1956 ന് 15000 [[അമേരിക്കൻ ഡോളർ]] കൊടുത്ത് സേന സ്വന്തമാക്കിയതായിരുന്നു ഗ്രന്മ എന്ന പായ്ക്കപ്പൽ. മെക്സിക്കോ നഗരത്തിലെ ഒരു ആയുധവ്യാപാരിയായിരുന്ന അന്റോണിയോ ആണ് ഒരു അമേരിക്കൻ ദമ്പതികളിൽ നിന്നും 26ജൂലൈ മൂവ്മെന്റിനുവേണ്ടി ഈ കപ്പൽ വാങ്ങിയത്.<ref name=antonio1>{{cite web|title=ഫിഫ്ടി ഇയേഴ്സ് ഓൺ, മെക്സിക്കോ സിറ്റി റീകോൾസ് യങ് കാസ്ട്രോ|url=http://archive.is/FSv2Z|publisher=ബാന്ദെരാസ് ന്യൂസ്|last=ഫ്രാങ്ക് ജാക്ക്|first=ഡാനിയേൽ|date=16-നവംബർ-2006|accessdate=16-നവംബർ-2013}}</ref> ക്യൂബയുടെ മുൻ പ്രസിഡന്റും, ബാറ്റിസ്റ്റയുടെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതും ആയ [[കാർലോസ് സോകാറസ്]] ആയിരുന്നു ഗ്രന്മ വാങ്ങുന്നതിനായുള്ള പണം സ്വരൂപിക്കാൻ ഫിദലിനേയും കൂട്ടരേയും സഹായിച്ചത്. ഫിദലും സഹപ്രവർത്തകരും മെക്സിക്കോയിൽ ക്യൂബൻ വിപ്ലവത്തിനുള്ള പദ്ധതി തയ്യാറാക്കുമ്പോൾ കാർലോസ് അവിടെ രാഷ്ട്രീയ അഭയാർത്ഥിയായി കഴിയുകയായിരുന്നു.<ref name=thomas2>{{cite book|title=ക്യൂബ ദ പർസ്യൂട്ട് ഓഫ് ഫ്രീഡം|url=http://books.google.com.sa/books?id=jejCQgAACAAJ&dq=|last=ഹ്യൂ|first=തോമാസ്|publisher=പിക്കാദോർ|page=584-585|isbn=978-0330484176|year=2001}}</ref>
"https://ml.wikipedia.org/wiki/ഗ്രന്മ_(പായ്ക്കപ്പൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്