"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==എഴുത്തുകാരൻ==
ചാൾസിന്റെ കാലഘട്ടത്തിൽ എഴുത്തുകാർ [[അറബി ഭാഷ]] തങ്ങളുടെ മാധ്യമമായി സ്വീകരിച്ചപ്പോൾ, ചാൾസിന്റെ കൃതികളെല്ലാം തന്നെ അദ്ദേഹം രചിച്ചിരുന്നത് [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷ]]യിലായിരുന്നു. 1919 ൽ ചാൾസ് ലാറെവ്യൂഫെനിസ്യൻ എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. [[ഖലീൽ ജിബ്രാൻ|ഖലീൽ ജിബ്രാനെ]] പോലുള്ള പ്രമുഖർ അതിൽ ലേഖനങ്ങളെഴുതിയിരുന്നു. ഈ പ്രസിദ്ധീകരണം, ലെബനോന്റെ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യമായ ലെബനനെ എങ്ങിനെ സ്നേഹിക്കാമെന്നും, അതിനു നേർക്കുള്ള ആക്രമണങ്ങളെ അനിയന്ത്രിതമായ ആവേശത്തോടുകൂടി പ്രതിരോധിച്ചുകൊണ്ട്, ഒരു പുതിയ ലെബനോൻ എങ്ങിനെ പടുത്തുയർത്താമെന്നും ചാൾസ് ലെബനീസ് സമൂഹത്തെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള [[പശ്ചിമേഷ്യ|പശ്ചിമേഷ്യൻ]] രാജ്യങ്ങളിലെഅറബ് എഴുത്തുകാരിൽ ഒരാൾ കൂടിയായിരുന്നു ചാൾസ് കോം. ചാൾസിന്റെ സേക്രഡ് മൗണ്ടൻ എന്ന കൃതിക്ക് ലെ കവിതക്കുള്ള എഡ്ഗാർ അലൻ പോ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുകയുണ്ടായി.
 
പ്രശസ്ത എഴുത്തുകാരനായിരുന്ന ഖലീൽ ജിബ്രാന്റെ ഗുരുവും, മാർഗ്ഗദർശിയുമായിരുന്നു ചാൾസിന്റെ പിതാവ്, ദൗദ് കോം. ജിബ്രാന്റെ കാവ്യോപന്യാസസമാഹാരമായ [[ദി പ്രോഫെറ്റ്|പ്രവാചകൻ]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചിലേക്ക്]] മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമായിരുന്നു.
 
==വ്യവസായി==
പതിനെട്ടാം വയസ്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷം, ചാൾസ് വ്യവസായ മോഹവുമായി അമേരിക്കയിലേക്കു പോയി. ന്യൂയോർക്കിൽ വാൾസ്ട്രീറ്റിൽ കയറ്റുമതി, ഇറക്കുമതി വ്യാപാരം തുടങ്ങുവാനായി ചാൾസ് ഒരു ഓഫീസ് തുടങ്ങി. അക്കാലത്തെ ഏക വാഹന നിർമ്മാതാവായിരുന്ന [[ഹെൻ‌റി ഫോർഡ്|ഹെൻറി ഫോഡുമായി]] ബന്ധം സ്ഥാപിച്ച് ഫോ‍ഡിന്റെ ഒരു ഏജൻസി നേടിയെടുക്കാൻ ചാൾസിനു കഴിഞ്ഞു.<ref>[[#cc05|ചാൾസ് കോം- സലാമെ]] പുറം.10</ref> ആരേയും വശീകരിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ചാൾസെന്ന് അദ്ദേഹത്തിന്റെ വാണിജ്യ പങ്കാളി ഓർമ്മിക്കുന്നു. അതുപോലെ അമേരിക്കയിലെ അന്നത്തെ പ്രമുഖ കമ്പനികളുടെ പശ്ചിമേഷ്യൻ വ്യാപാരാനുമതി ചാൾസ് നേടിയെടുത്തു. ചാൾസ് കോം & കമ്പനി എന്ന ചാൾസിന്റെ കമ്പനി പശ്ചിമേഷ്യയിലെ പ്രമുഖ സ്ഥാപനമായി വളർന്നു. ആയിരക്കണക്കിനു, തൊഴിലാളികൾ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്