"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5:
| alt =
| caption =
| birth_date = {{birth date|1913|01|20|df=yes}}
| birth_place = [[ആനക്കര]], [[കേരളം]], [[ഇന്ത്യ]]
| death_date = {{death date|1975|07|06|df=yes}}
വരി 15:
| website = http://ashrafnlkn.tk
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (19171913-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സുന്നി യുവജന സംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
=== ജനനം ===
1917-ൽ1913 ജനുവരി 20ന് സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] [[പാണക്കാട്]] എന്ന സ്ഥലത്ത് ജനിച്ചു.
=== വിദ്യഭ്യാസം ===
പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദർസുകളിൽനിന്നും മതപഠനം പൂർത്തിയാക്കി.
=== കുടുംബം ===
പൂക്കോയ തങ്ങൾ രണ്ടുതവണ വിവാഹിതനായി. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്ന് പുത്രന്മാരും രണ്ടാമത്തെ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ, [[ഹൈദരലി ശിഹാബ് തങ്ങൾ]], സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.
 
=== മരണം ===
1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ [[1975]] ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.
[[1975]] ജൂലൈ 6ന് പാണക്കാട് വെച്ച് അന്തരിച്ചു.
== രാഷ്ട്രീയം ==
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] സ്ഥാനാർത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ]] സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് [[ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. [[1948]]-ൽ [[ഹൈദരാബാദ് ആക്ഷൻ]] കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. [[1973]]-ൽ [[സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങൾ|സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ]] മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2292273" എന്ന താളിൽനിന്ന് ശേഖരിച്ചത്