"ചാൾസ് കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
ചാൾസിന്റെ കാലഘട്ടത്തിൽ എഴുത്തുകാർ അറബി ഭാഷ തങ്ങളുടെ മാധ്യമമായി സ്വീകരിച്ചപ്പോൾ, ചാൾസിന്റെ കൃതികളെല്ലാം തന്നെ അദ്ദേഹം രചിച്ചിരുന്നത് ഫ്രഞ്ച് ഭാഷയിലായിരുന്നു. 1919 ൽ ചാൾസ് ലാറെവ്യൂഫെനിസ്യൻ എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. ഖലീൽ ജിബ്രാനെ പോലുള്ള പ്രമുഖർ അതിൽ ലേഖനങ്ങളെഴുതിയിരുന്നു. ഈ പ്രസിദ്ധീകരണം, ലെബനോന്റെ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യമായ ലെബനനെ എങ്ങിനെ സ്നേഹിക്കാമെന്നും, അതിനു നേർക്കുള്ള ആക്രമണങ്ങളെ അനിയന്ത്രിതമായ ആവേശത്തോടുകൂടി പ്രതിരോധിച്ചുകൊണ്ട്, ഒരു പുതിയ ലെബനോൻ എങ്ങിനെ പടുത്തുയർത്താമെന്നും ചാൾസ് ലെബനീസ് സമൂഹത്തെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എഴുത്തുകാരിൽ ഒരാൾ കൂടിയായിരുന്നു ചാൾസ് കോം. ചാൾസിന്റെ സേക്രഡ് മൗണ്ടൻ എന്ന കൃതിക്ക് ലെ കവിതക്കുള്ള എഡ്ഗാർ അലൻ പോ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുകയുണ്ടായി.
 
പ്രശസ്ത എഴുത്തുകാരനായിരുന്ന ഖലീൽ ജിബ്രാന്റെ ഗുരുവും, മാർഗ്ഗദർശിയുമായിരുന്നു ചാൾസിന്റെ പിതാവ്, ദൗദ് കോം. ജിബ്രാന്റെ കാവ്യോപന്യാസസമാഹാരമായ [[ദി പ്രോഫെറ്റ്|പ്രവാചകൻ]], ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാൾസ്_കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്