"തച്ചനാടൻ മൂപ്പന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ചാലിയാർ പുഴ|ചാലിയാർ പുഴയിൽനിന്ന്]] [[സ്വർണം]] അരിച്ചെടുക്കുന്നവരായിരുന്നു കൂടന്മാർ. ഇവരിൽ തച്ചനാട് നിന്ന് പുറപ്പെട്ടവർ പിന്നീട് തച്ചനാടൻ മൂപ്പന്മാരായി. മുമ്പ് തേനും മറ്റ് വനവിഭവങ്ങളുമൊക്കെ ശേഖരിച്ചിരുന്ന ഇവർ ഇപ്പോൾ കർഷകത്തൊഴിലാളികളാണ്. അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്ന പതിവും ഇവർക്കുണ്ട്.
 
[[കോഴിക്കോട്|കോഴിക്കോട്ടുനിന്നും]] വയനാട്ടിൽ കൂടിയും, [[നിലമ്പൂർ]] വഴിയും [[നീലഗിരി]]യ്ക്കു പോകുന്ന റോഡുകൾ സന്ധിക്കുന്ന [[നാടുകാണി]] ചുരത്തിന്നടുത്ത് '''തച്ചനാട്''' എന്ന പേരിൽ ഒരു സ്ഥലമുണ്ടെന്നും , ആ സ്ഥലത്തുനിന്ന് വന്നവരാണു തങ്ങളെന്നും, തച്ചനാടൻ മൂപ്പന്മാർ അവകാശപ്പെടുന്നു. നാടുകാണി ചുരത്തിൽ നിന്ന് ഒരു വഴിക്കിറങ്ങിയാൾവഴിക്കിറങ്ങിയാൽ നിലമ്പൂരിൽ എത്തുമെന്നുള്ളതു കൊണ്ട് തച്ചനാട്ടു നിന്ന് പുറപ്പെട്ട ഒരു വിഭാഗം തച്ചനാടന്മാർ നിലമ്പൂർ ചുരം വഴി നിലമ്പൂരിലേക്ക് വന്നിരിക്കാം. നിലമ്പൂരിലെ [[ചാലിയാർ പുഴ]] യിൽ നിന്ന് [[സ്വർണ്ണം]] അരിച്ചെടുക്കുന്ന തൊഴിൽ കൊണ്ടു ജീവിതം കഴിച്ചു വന്ന ഒരു കൂട്ടമാളുകൾ കൂടന്മാരെന്ന പേരിൽ അറിയപ്പെട്ടു. ഈ കൂടന്മാരിലും വയനാട്ടിലെ തച്ചനാടന്മാരിലും പൊതുവായ ചില ആചാരങ്ങൾ കണ്ടുവരുന്നു. അതിനാൽ നാടുകാണി ചുരത്തിലെ തച്ചനാട്ടു നിന്ന് വന്ന കൂടന്മാരായിരുന്നു ഇവർ എന്ന് മനസ്സിലാക്കാം.
 
തച്ചനാടന്മാർ താമസിക്കുന്നത് മലയോരങ്ങളിലാണു. തൊട്ടുതൊട്ടുള്ള ചെറിയ ഉയരം കുറഞ്ഞ വീടുകൾ അവർ വൃത്തിയായി സൂക്ഷിക്കുന്നു. മതിലുകൾ മുളകൊണ്ട് ഉണ്ടാക്കുന്നു. ഇവർ കാർഷിക തൊഴിലാളികൾ കൂടിയാണു.
"https://ml.wikipedia.org/wiki/തച്ചനാടൻ_മൂപ്പന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്