"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ബ്രിട്ടീഷ് ഇന്ത്യയിലെ ഫൈസാബാദിലുള്ള അവധ് എന്ന നാട്ടുരാജ്യത്തിലാണ് ഹസ്രത്ത് മഹൽ ജനിച്ചത്. മുഹമ്മദി ഖാനും എന്നായിരുന്നു ഹസ്രത്തിന്റെ ബാല്യകാലത്തിലെ പേര്.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 197</ref> ലക്നൗ ഭരണാധികാരിയായിരുന്ന നവാബ് വാദിജ് അലി ഷാ, മുഹമ്മദി ഖാനുമിനെ തന്റെ രാജ്ഞിയാക്കി. ബിർജിദ് ഖാദറിന്റെ ജനനത്തോടെ, അവർ ബീഗം ഹസ്രത്ത് മഹൽ എന്ന നാമധേയം സ്വീകരിച്ചു.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 197</ref>
 
1856 ൽ ബ്രിട്ടീഷുകാർ അവധ് കീഴടക്കിയപ്പോൾ, വാജിദ് അലി ഷാ, നാടുകടത്തപ്പെട്ടു. ഭർത്താവിന്റെ അഭാവത്തിൽ ഹസ്രത്ത് മഹൽ, അവധിന്റെ അധികാരം ഏറ്റെടുത്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്, രാജാ ജൈലാൽ സിങ്ങിനോടൊപ്പം ചേർന്ന് [[ലക്നൗ]] ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു. ലക്നൗ കീഴ്പെടുത്തിയശേഷം, ബീഗം അവധിന്റെ പിന്തുടർച്ചവാകാശിയായി തന്റെ മകനായ ബിർജിസിനെ അവരോധിച്ചു. 1858 ൽ നീണ്ട യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ ലക്നൗ തിരിച്ചു പിടിക്കുകയും, ബീഗത്തോട് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 198</ref>
 
ബ്രിട്ടീഷുകാരിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം സഹിക്കാനാവാതെ ബീഗം, നേപ്പാളിൽ[[നേപ്പാൾ | നേപ്പാളിൽ‍‍]] രാഷ്ട്രീയ അഭയം തേടി. നേപ്പാളിന്റെ പ്രധാനമന്ത്രി, ആദ്യം ബീഗത്തിനു അഭയം നിഷേധിച്ചുവെങ്കിലും, പിന്നീട് അവരോട് നേപ്പാളിൽ അഭയം നൽകി. 1879 ഏപ്രിൽ ഏഴാം തീയതി, ബീഗം നേപ്പാളിൽ വച്ച് അന്തരിച്ചു.<ref name=indianexpress>{{cite news|title=ഫാർ ഫ്രം ദ മാഡിങ് ക്രൗഡ്, ഷീ ലൈസ്, ഷീ ഫോർഗോട്ടൺ |publisher = ഇന്ത്യൻ എക്സ്പ്രസ്സ് |date=2002-07-11 | accessdate = 2015-12-19 }} </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്