"ബീഗം ഹസ്രത്ത്‌ മഹൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
1856 ൽ ബ്രിട്ടീഷുകാർ അവധ് കീഴടക്കിയപ്പോൾ, വാജിദ് അലി ഷാ, നാടുകടത്തപ്പെട്ടു. ഭർത്താവിന്റെ അഭാവത്തിൽ ഹസ്രത്ത് മഹൽ, അവധിന്റെ അധികാരം ഏറ്റെടുത്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്, രാജാ ജൈലാൽ സിങ്ങിനോടൊപ്പം ചേർന്ന് ലക്നൗ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു. ലക്നൗ കീഴ്പെടുത്തിയശേഷം, ബീഗം അവധിന്റെ പിന്തുടർച്ചവാകാശിയായി തന്റെ മകനായ ബിർജിസിനെ അവരോധിച്ചു. 1858 ൽ നീണ്ട യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ ലക്നൗ തിരിച്ചു പിടിക്കുകയും, ബീഗത്തോട് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.<ref>[[#vfi08|ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4 - അഗർവാൾ]] പുറം 198</ref>
 
ബ്രിട്ടീഷുകാരിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം സഹിക്കാനാവാതെ ബീഗം, നേപ്പാളിൽ രാഷ്ട്രീയ അഭയം തേടി. നേപ്പാളിന്റെ പ്രധാനമന്ത്രി, ആദ്യം ബീഗത്തിനു അഭയം നിഷേധിച്ചുവെങ്കിലും, പിന്നീട് അവരോട് നേപ്പാളിൽ അഭയം നൽകി. 1879 ഏപ്രിൽ ഏഴാം തീയതി, ബീഗം നേപ്പാളിൽ വച്ച് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ബീഗം_ഹസ്രത്ത്‌_മഹൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്