"പെരുമണ്ണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
മലബാർ ഭാഗത്ത്‌ തെയ്യകോലം കെട്ടാൻ അവകാശമുള്ള ഒരു വിഭാഗം പാരമ്പര്യമായി വണ്ണാൻ സമുദായം ആണ് . ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്. പ്രധാന തെയ്യങ്ങളായ ,വസൂരിമാല, വിഷ്ണുമൂർത്തി, (തീചാമുണ്ഡി), വലിയ ഭഗവതി, പുതിയഭഗവതി തുടങ്ങിയ തെയ്യങ്ങൾ കെട്ടി പ്രാവിണ്യം തെളിയിച്ച വണ്ണാൻ മാർക്ക് ചിറക്കൽ രാജാവ് അനുവദിക്കുന്ന പദവിയായിരുന്നു പെരുവണ്ണാൻ സ്ഥാനം, പെരുമണ്ണാൻ എന്നും ഇതു വിളിക്കപ്പെട്ടിരുന്നു. കൂടാതെ പട്ടും വളയും കൊടുത്ത് ആചാരപ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കാറുണ്ട്.അത്തരം ആചാരസ്ഥാനം കിട്ടിയ പെരുവണ്ണാൻ മാർ ആ വള വലിയ അഭിമാനത്തോട്സധാസമയം കൈയിൽ അണിയും.ഇപ്പോൾ നാട്ട് കാവുകളിലെ അധികാരികൾ ഇത്തരം സ്ഥാനം കൊടുത്ത് ആദരിക്കാറുണ്ട്.
==മറ്റു സ്ഥാനങ്ങൾ==
തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു
മന്ത്രവാദം, ബാലചികിത്സ ,തുന്നൽ പണി എന്നിവയും തെയ്യക്കാലമല്ലാത്ത സമയങ്ങളിൽ ഇവർ ചെയ്ത് ജീവിതോപാധി സമ്പാധിക്കാറുണ്ട്
"https://ml.wikipedia.org/wiki/പെരുമണ്ണാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്