"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
മൈസൂർ സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ചു. മൈസൂർ വീണ്ടും നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി സൈനികർ എതിർ ചേരിയിൽ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാർ ഉണ്ടായിരുന്നപ്പോൾ ബ്രിട്ടീഷുകാർക്കു മാത്രം 60,000 ഭടന്മാർ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുൻപിൽ കണ്ടിട്ടും അവസാനം വരെ പോരാടാൻ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാർക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതിൽ പിന്നെ ബ്രിട്ടീഷുകാർ ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിർ സാദിക്കിനെയും ദിവാൻ പുർനയ്യയെയും കൂറുമാറ്റാൻ ശ്രമിച്ചു. ടിപ്പുവിനെതിരെ പുർനയ്യയെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, എങ്കിലും ടിപ്പുവിനെ ചതിക്കാൻ മിർ സാദിക്കിനെ പ്രേരിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. മിർ സാദിക്കിന്റെ ചതിയെത്തുടർന്ന് ബ്രിട്ടീഷുകാർ [[ശ്രീരംഗപട്ടണം]] കോട്ടയിൽ ബ്രിട്ടീഷുകാർ ആക്രമിച്ചു കയറി. ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു. നാലു ശത്രുക്കളെയെങ്കിലും ടിപ്പു ഒറ്റയ്ക്ക് കൊന്നെങ്കിലും ബ്രിട്ടീഷ് വെടിയുണ്ടകൾ കൊണ്ട് ടിപ്പു മരിച്ചു.
 
മൈസൂർ രാജ്യത്തിന്റെ ഭൂരിഭാഗം ഭൂമിയും ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ബാക്കി ഹൈദ്രബാദ് നിസാമിനും മറാഠർക്കും നൽകി. ഒരു ചെറിയ ഭാഗം [[വഡയാർവൊഡയാർ രാജകുടുംബം|വൊഡയാർ രാജകുടുംബത്തിലെ]] രാജവംശത്തിലെ രാജാവിനു നൽകി. 1947-ൽ മൈസൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കുന്നതു വരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു.
 
കിഴക്കേ ഇന്ത്യയിൽ [[Battle of Plassey|പ്ലാസ്സി യുദ്ധം(1757)]], [[Battle of Buxar|ബക്സാർ യുദ്ധം (1764)]] എന്നിവ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചെങ്കിൽ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളും (1766-1799) [[Anglo-Maratha Wars|ആംഗ്ലോ-മറാത്ത യുദ്ധങ്ങളും]] (1775-1818) തെക്കേ ഏഷ്യയിൽ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചു, ഇവ [[ബ്രിട്ടീഷ് രാജ്|ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തിനു കാരണമായി. എങ്കിലും ഒറ്റപ്പെട്ട [[സിഖ്]], [[Demographics of Afghanistan|അഫ്ഗാൻ]] [[Burma|ബർമീസ്]] പ്രതിരോധങ്ങൾ 1880-കൾ വരെ നീണ്ടുനിന്നു.
"https://ml.wikipedia.org/wiki/ആംഗ്ലോ-മൈസൂർ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്