12,810
തിരുത്തലുകൾ
(ചെ.) (ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു) |
(ചെ.) (→അവരെ കടിച്ചുകുടയരുത്: ലിങ്ക് ശരിയാക്കാന്‍) |
||
*പുതുമുഖങ്ങള്‍ അത്യാവശ്യമാണെന്നും അവര്‍ സമൂഹത്തിന് വിലയേറിയവരാണെന്നും മനസ്സിലാക്കുക. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നാം കൂടുതല്‍ അറിവിനായുള്ള വഴിതുറക്കുക മാത്രമല്ല ചെയ്യുന്നത് - പല പുതിയ അഭിപ്രായങ്ങളും പുതിയ ആശയങ്ങളുമെല്ലാം ശേഖരിക്കുകയാണ് ചെയ്യുന്നത്, സന്തുലിതവും വിശ്വാസയോഗ്യവുമായ പുതിയ വിവരസ്രോതസ്സുകളും അവര്‍ക്കറിയാമായിരിക്കും. അവര്‍ക്ക് ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കുക.
*നമുക്ക് ഒരു കൂട്ടം നിയമങ്ങളും, ആദര്‍ശമാതൃകകളും, രീതികളുമുണ്ട് - പക്ഷെ അവ പുതുമുഖങ്ങളുടെ പുത്തനൂര്‍ജ്ജത്തെ നശിപ്പിക്കത്ത വിധത്തില്‍ പ്രയോഗിക്കരുത്. അവര്‍ ഒരു പക്ഷെ മറ്റൊരു കാര്യത്തില്‍ ശക്തരും, ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും പരിചയവും സന്നദ്ധതയും ഉള്ളവരുമായിരിക്കാം, അവര്‍ നേരിടുന്ന ഒരേ ഒരു പ്രശ്നം വിക്കിപീഡിയയുടെ ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള പരിചയക്കുറവുമാത്രമാവും. ഒരു പുതുമുഖം എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു എന്നു തോന്നുന്നുവെങ്കില്‍(അവര്‍ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും കരുതിയിട്ടുണ്ടാവുക) അവരെ അല്പം നിരീക്ഷിക്കുക, എന്നിട്ട് അത്യാവശ്യമെങ്കില്‍ “താങ്കള്‍ ചെയ്യുന്ന കാര്യം വിക്കിപീഡിയക്ക് യോജിക്കുമോ” എന്ന് ആരായുക.
*ഒരു പുതുമുഖത്തിനെന്തെങ്കിലും തെറ്റിയെന്ന് താങ്കള്‍ക്ക് ഉറപ്പെങ്കില്‍ അതായത് ഏതെങ്കിലും സിനിമയുടേയോ പുസ്തകത്തിന്റെയോ പേര് ചെരിച്ചെഴുതിയില്ലെങ്കില്‍ അത് താങ്കള്‍ സ്വയം തിരുത്തുക. അവര്‍ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ബന്ധപ്പെട്ട രീതി പരിചയപ്പെടുത്തിക്കൊടുക്കാം, മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ [[വിക്കിപീഡിയ:
*ഇനി താങ്കള്‍ക്ക് അവരോട് എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നിരിക്കട്ടെ, അത് അതിന്റേതായ ഭാവത്തോടെ സഹായകരമായ വിധത്തില്‍ ചെയ്യുക. താങ്കളെ സ്വയം പരിചയപ്പെടുത്തുക, അവര്‍ക്ക് ഒരു ആശംസനേരുക, അവര്‍ക്കിവിടെ സുസ്വാഗതം തന്നെയെന്ന് ഉറപ്പുവരുത്തുക, ഇനി ശാന്തമായി താങ്കള്‍ക്ക് പറയാനുള്ള തിരുത്തലുകള്‍ മറ്റൊരു ലേഖകന്‍ എന്ന മട്ടില്‍ മാത്രം പറയുക.
*മറ്റുചിലരാകട്ടെ വിക്കിപീഡിയയക്ക് ദോഷകരമാകുമോ എന്ന സംശയത്താല്‍ തിരുത്തലുകള്‍ നടത്താന്‍ വൈമനസ്യമുള്ളവരാകും പ്രത്യേകിച്ച് വലിയ തോതിലുള്ളത്, പക്ഷപാതപരമാകുമോ എന്ന് സംശയമുള്ളത് - അവരോട് [[വിക്കിപീഡിയ:ധൈര്യശാലിയാകൂ|ധൈര്യശാലിയാകാന്‍]] ആവശ്യപ്പെടുക.
*പുതിയ ലേഖകരെ [[വിക്കിപീഡിയ:ശുഭോദര്‍ശികളാകൂ|വിശ്വാസത്തിലെടുക്കുക]]. അവര്‍ക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാവും വേണ്ടത്. അവര്‍ക്കൊരവസരം നല്‍കുക.
*താങ്കളുമൊരിക്കല്‍ ഒരു പുതിയ ആളായിരിന്നുവെന്നോര്‍ക്കുക. മറ്റുള്ളവരേയും അതുപോലെ(കഴിയുമെങ്കില്‍ അതില്‍ക്കൂടുതലും) പരിപാലിക്കുക.
==താങ്കള്‍ മറ്റൊരാളെ കടിക്കാതിരിക്കാന്‍==
പൊതുവായി പറഞ്ഞാല്‍
|
തിരുത്തലുകൾ