"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60:
എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.
[[File:Valliyurkavu bhagavathhi temple.jpg|thumb|300px| വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം]]
=== മദ്ധ്യ-സംഘകാലങ്ങൾ ===
മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന [[മുത്തങ്ങ]] എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന [[സംഘകാലം|സംഘകാലത്തു]] തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.
 
[[ചിത്രം:പൂക്കോട് തടാകം.jpg|right|thumb|300px|[[പൂക്കോട് തടാകം]]]]
 
സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ <ref name="madras gazettier"> {{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> [[വേടർ]] ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഭരിച്ചു പോന്നു.
 
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരുടെ]] ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.
 
[[File:Pazhassi tomb (2).JPG|thumb|left|പഴശ്ശി ശവകുടീരം]]
 
1565-ൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തിൽ ദില്ലിയിലെ സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ രാജ ഉഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി. <ref name="madras gazettier"> {{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
പിന്നീട് [[കോട്ടയം രാജാവ്]] തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. നാഥനില്ലാത്ത അവസ്ഥയിൽ കോട്ടയം രാജാവ് 600 നായർ കുടു:ബങ്ങളെ വയനാട്ടിൽ കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. <ref>http://lsgkerala.in/meenangadipanchayat/history/</ref>
[[ഹൈദരാലി]] തന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് [[മലബാർ]] പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.
 
[[File:Invitation_board_to_Wayanad.jpg|thumb|300px|കണ്ണൂരിൽ നിന്നും [[പേരിയ]] ചുരം കയറി വരുന്നവരെ സ്വാഗതം ചെയ്യുന്ന ആദിവാസിവനസംരക്ഷണസമിതിയുടെ ബോർഡ്‌]]
 
==സന്ദർശിക്കേണ്ട സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്