"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
 
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ [[ജർമ്മനി|ജർമ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോൾ, [[ഹിറ്റ്ലർ]] നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. [[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിൽ]] [[ലാൻസ് കോർപ്പറൽ]] ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് [[മേജർ]] പദവി നൽകുകയും 1956ൽ [[പത്മഭൂഷൺ]] നൽകി ആദരിക്കുകയും ചെയ്തു.
==1928 ആംസ്റ്റർഡാം ഒളിമ്പിക്സ് ==
വെള്ളപ്പട്ടാളക്കാർ കളിക്കുന്ന കളി കണ്ടു ഹോക്കി പഠിച്ച ധ്യാൻ ചന്ദ് 16-ാം വയസ്സിൽ ബ്രാഹ്മിൻ റെജിമെന്റിൽ കാലാളായി ചേർന്നതോടെയാണ് കളിയിൽ സജീവമായത്.നാലാം വർഷം ഇന്ത്യൻ കരസേനാ ടീം ന്യൂസീലാന്റ് പര്യടനത്തിനു പുറപ്പെട്ടപ്പോൾ ആക്രമണ നിരയിൽ ധ്യാൻ ചന്ദ് എന്ന പേരുണ്ടായിരുന്നു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു.
രണ്ടു വർഷം കഴിഞ്ഞതോടെ ആംസ്റ്റർഡാം ഒളിമ്പിക്സായി.ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ ഹോക്കി കളിക്കാൻ പോകുന്നു.ഒാക്സ്ഫെഡിൽ പഠിക്കുന്ന റാഞ്ചി സ്വദേശിയായ ജയ്പാൽ സിങ് ക്യാപ്റ്റൻ.ചരിത്രത്തിലാദ്യമായി ഒറ്റ ഗോളും തിരിച്ചു വാങ്ങാതെ 29 ഗോളുകൾ സ്കോർ ചെയ്തു കൊണ്ട് വിജയ പീഠം കയറി.ഫൈനലിലെ മൂന്നു ഗോളുകളിൽ രണ്ടും സംഭാവന ചെയ്ത ധ്യാൻചന്ദ് മൊത്തം 14 ഗോളിന്റെ അവകാശിയായി.ഒരു മത്സരത്തിൽ ശരാശരി 5 ഗോൾ.
==1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഫൈനൽ==
1932-ളെ ലോസ് ഏഞ്ചലിസ് ഒളിമ്പിക്സിൽ രൂപ് സിങിനെക്കൂടി ആക്രമണ നിരയിൽ കൂട്ടുകാരനായി കിട്ടിയതോടെ ധ്യാൻ ചന്ദിനെ ഒരു ശക്തിക്കും പിടിച്ചു കെട്ടാനാകില്ല എന്ന നിലയിലായി.അമേരിക്കക്കെതിരായ ഫൈനൽ 23 ഗോളിനു ജയിച്ചപ്പോൾധ്യാൻ ചന്ദിന്റെ വിഹിതം 7 ഗോളായിരുന്നു.മാത്രമല്ല ഒരു ഡസൻ ഗോളുകൾ കൂട്ടിച്ചേർക്കാൻ സഹോദരൻ രൂപ്സിങിനെ തുണക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ധ്യാൻ_ചന്ദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്