"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ശ്രീരാമൻ|ശ്രീരാമന്റെ]] ഭൃത്യനായിരുന്ന '''ഹനുമാൻ''' ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു്. [[ശിവൻ|ശിവന്റെ]] വാഹനമായ [[കാള]]യെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. പശുവും, [[ബ്രാഹ്മണനും]] ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ''ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ്'' ഇവ ചേർന്ന '''പഞ്ചഗവ്യം''' ആത്മശുദ്ധിപ്രദമാണത്രെ. [[ജന്മാഷ്ടമി]]നാളിൽ പശുക്കളെയും, കാളകളെയും ആടയാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു്. [[തമിഴ്നാട്|തമിഴ്‌നാട്ടിൽ]] '''മാട്ടുപ്പൊങ്കൽ''' കന്നുകാലികളുടെ ഉത്സവമാണു്.
 
ഹിന്ദുക്കൾ പൊതുവെ പാമ്പിനെ ഇഷ്ടപ്പെടുന്നവരാണു. [[ഭൂമി|ഭൂമിയെ]] വഹിക്കുന്ന [[വാസുകി|വാസുകിയും]], [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ശയ്യയായ അനന്തനും [[ശിവൻ|ശിവന്റെ]] ഇഷ്ടാഭരണങ്ങളും സർപ്പങ്ങളാണു. [[ബംഗാൾ|ബംഗാളിൽ]] സർപ്പദേവതയായ [[മാനസാദേവി]]ക്ക് ക്ഷേത്രവും ആരാധനയുമുണ്ട്. [[ശ്രാവണമാസം|ശ്രാവണമാസത്തിലെ]] അഞ്ചാംദിവസം [[നാഗപഞ്ചമി]]യായി ആഘോഷിച്ചുവരുന്നു. നിലം ഉഴുമ്പോൾ പാമ്പിനോ പാമ്പിന്വർഗ്ഗത്തില്പെട്ട [[ഞാഞ്ഞൂൽ|ഞാഞ്ഞൂലിനോ]] അപായം സംഭവിച്ചേക്കുമെന്ന ഭയത്താൽ നാഗപഞ്ചമി ദിവസം നിലം ഉഴുകയോ കിളയ്ക്കുകയോ ചെയ്യരുതെന്ന് [[ബംഗാൾ|ബംഗാളിലെ]] ഹിന്ദുക്കൾ നിർബന്ധിക്കുന്നു. [[ആസ്സാം, നാഗാലാന്റ്]] എന്നിവിടങ്ങളിലും സർപ്പം ആരാധിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ [[സർപ്പാരാധന]] സർവ്വസാധാരണമാണു.
 
മഹാവിഷ്ണുവിന്റെ വാഹനമായ [[ഗരുഡൻ]], [[ശിവൻ|ശിവന്റെ]] [[കാള]], സുബ്രഹ്മണ്യന്റെ മയിൽ, ബ്രഹ്മാവിന്റെ [[അരയന്നം]] ,ഗണപതിയുടെ [[എലി]], സതിയുടെ പുനർജ്ജന്മമായ [[കുയിൽ]], [[സരസ്വതി|സരസ്വതിയ്ക്കു]] പ്രിയപ്പെട്ട തത്ത എന്നിവയ്ക്കു പുറമെ, സീതയെ കട്ടുകൊണ്ടുപോയ [[രാവണൻ|രാവണനോടു]] പോരാടിയ [[ജടായു| ജടായുവും]], [[പിതൃക്കൾപിതൃക്കൾക്കുള്ള]] [[ബലിപിണ്ഢം]] കൊത്തുന്ന [[കാക്ക|കാക്കയും]] ഇന്ത്യക്കാരുടെ കണ്ണിൽ പുണ്യജീവികളാണു. ഭാരതീയ ജോതിഷപ്രകാരം, ഓരോ വ്യക്തിയും ജനിക്കുന്ന നാളിന്റെ സവിശേഷതയ്ക്കനുസരിച്ച്, അയാൾക്ക് ചില ജീവികളോടും, സസ്യങ്ങളോടും പ്രത്യേകമായ ബന്ധമുണ്ട്. ആ ജീവികളോടും, വൃക്ഷങ്ങളോടുമുള്ള അയാളുടെ സമീപനം, ആരാധനാപൂർണ്ണമായിരിക്കണമെന്നും നിഷ്കർഷിക്കപ്പെടുന്നു. [[പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം]] എന്നിവയുടെ പേരിൽ,തത്ത, ഗൗളി എന്നീ ജീവികൾക്ക് ദിവ്യത്വം കല്പിച്ചുവരുന്നു.
 
==കേരളത്തിൽ==
 
 
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്