"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ബിസി 185 മുതൽ 75 വരെ മഗധ ഭരിച്ചിരുന്നത് സുംഗ വംശത്തിൽ പെട്ട അഥവാ ശുംഗ വംശത്തിൽ പെട്ട രാജാക്കൻമാർ ആയിരുന്നു.
ഇന്ത്യയിലെ പ്രബല രാജവംശമായിരുന്ന മൗര്യ രാജ വംശത്തിന്റെ തകർച്ചക്കു ശേഷം ആണ് ഈ രാജവംശം രൂപം കൊണ്ടത്.ബിസി 185-ൽ അവസാനത്തെ മൗര്യ രാജാവായ ബൃഹദ്രഥനെ അദ്ദേഹത്തിന്റെ സേനാ നായകനായ പുഷ്യ മിത്രൻ തന്നെ വധിച്ചു.തുടർന്ന് ബ്രാഹ്മണൻ കൂടിയായ അദ്ദേഹം സുംഗ വംശം സ്ഥാപിക്കുകയുമാണ് ഉണ്ടായത്.പുഷ്യ മിത്രൻ ശക്തനും ഉത്സാഹിയുമായിരുന്നു.സേനാപതി എന്ന സ്ഥാനപ്പേരാണ് ഇദ്ദേഹം സ്വീകരിച്ചത്.മൗര്യ സാമ്രാജ്യത്തിന്റെ പതനം മൂലം രൂപം കൊണ്ട വിദർഭയടക്കമുള്ള രാജ്യങ്ങൾ ഇദ്ദേഹം കീഴ്പെടുത്തി സ്വസാമ്രാജ്യം വിപുലീകരിച്ചു.
പുഷ്യ മിത്രൻ ഹിന്ദു മതത്തെ പ്രോൽസാഹിപ്പിച്ചിരുന്നു.ബുദ്ധ മതത്തിനെതിരായിരുന്നു ഇദ്ദേഹമെന്ന് ചില ബുദ്ധഗ്രന്ഥങ്ങൾ പറയുന്നുണ്ട്.ഇദ്ദേഹത്തിന്റെ പിൻഗാമി മപനായിരുന്ന അഗ്നി മിത്രനാണ് കാളിദാസന്റെ മാളകാഗ്നി മിത്രം നാടകത്തിലെ നായകൻ.പതന്ജലി പുഷ്യ മിത്രന്റെ സമകാലികനാണ്.പതൻജലിയുടെ സമകാലികനാണ് മഹാഭാഷ്യം.യോഗ സൂത്രങ്ങൾ,ധർമ സൂത്രങ്ങൾ തുടങ്ങിയ പല കൃതികളും ഈ കാലഘട്ടിന്റെ സംഭാവനകളാണ്.അഗ്നി മിത്രനു ശേഷം യശോ മിത്രനും തുടർന്ന് എട്ടു രാജാക്കന്മാരും മഗധ ഭരിച്ചു.അവസാനത്തെ രാജാവ് ദേവ ഭൂതിയായിരുന്നു.ഇദ്ദേഹം വാസു ദേവ കണ്വൻ എന്ന ബ്രാഹ്മണ മന്ത്രിയുടെ ഗൂഡാലോചനയിൽ കൊല്ലപ്പെടുകയും തുടർന്ന് ബിസി 75-ൽ കണ്വ വംശം അധികാരം പിടിച്ചെടുക്കുകയും ബിസി 28 വരെ ഈ വംശം അധികാരത്തിൽ തുടരുകയും ചെയ്തു.
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2287351" എന്ന താളിൽനിന്ന് ശേഖരിച്ചത്