"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
[[ഇന്ത്യ|ഇന്ത്യയിലെ]] പല ജനവിഭാഗങ്ങളും ജന്തുപൂജ ചെയ്യുന്നവരാണു്. ജന്തുലോകത്തെ ആദരിക്കുന്ന [[ഹിന്ദുക്കൾ]] പൊതുവെ സസ്യഭുക്കുകളാണു്. വൈദികകാലത്തെ [[ആര്യന്മാർ]] മൃഗങ്ങളെ ആരാധിച്ചിരുന്നതായി കാണുന്നില്ല; എങ്കിലും പുരാണങ്ങളിൽ ജന്തുപൂജ പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. [[രാമായണം]], [[മഹാഭാരതം]] എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളിൽ ''[[മത്സ്യം]], [[കൂർമ്മം]], [[വരാഹം]], [[നരസിംഹം]],'' എന്നിവ [[ഈശ്വരൻ|ഈശ്വരന്റെ]] പദവിയിൽ തന്നെ ആരാധിക്കപ്പെടുന്നുണ്ട്. [[ഗണപതി]]യുടെ വാഹനമായ ''[[എലി]]'' ഉത്തരേന്ത്യയിൽ ആദരിക്കപ്പെടുന്നു. [[ഇന്ദ്രൻ|ഇന്ദ്രന്റെ]] വാഹനമായ [[ആന|ആനയെ]] ('''[[ഐരാവതം]]''' ) ഇന്ത്യക്കാർ ആദരിക്കുന്നു.
 
[[ശ്രീരാമൻ|ശ്രീരാമന്റെ]] ഭൃത്യനായിരുന്ന '''ഹനുമാൻ''' ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു്. [[ശിവൻ|ശിവന്റെ]] വാഹനമായ [[കാള]]യെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. പശുവും, [[ബ്രാഹ്മണനും]] ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ''ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ്'' ഇവ ചേർന്ന '''പഞ്ചഗവ്യം''' ആത്മശുദ്ധിപ്രദമാണത്രെ. [[ജന്മാഷ്ടമി]]നാളിൽ പശുക്കളെയും, കാളകളെയും ആടയാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു്. [[തമിഴ്നാട്|തമിഴ്‌നാട്ടിൽ]] '''മാട്ടുപ്പൊങ്കൽ''' കന്നുകാലികളുടെ ഉത്സവമാണു്.
 
ഹിന്ദുക്കൾ പൊതുവെ പാമ്പിനെ ഇഷ്ടപ്പെടുന്നവരാണു. [[ഭൂമി|ഭൂമിയെ]] വഹിക്കുന്ന [[വാസുകി|വാസുകിയും]], [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ശയ്യയായ അനന്തനും [[ശിവൻ|ശിവന്റെ]] ഇഷ്ടാഭരണങ്ങളും സർപ്പങ്ങളാണു. [[ബംഗാൾ|ബംഗാളിൽ]] സർപ്പദേവതയായ [[മാനസാദേവി]]ക്ക് ക്ഷേത്രവും ആരാധനയുമുണ്ട്. [[ശ്രാവണമാസം|ശ്രാവണമാസത്തിലെ]] അഞ്ചാംദിവസം [[നാഗപഞ്ചമി]]യായി ആഘോഷിച്ചുവരുന്നു.
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്