"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാഹിത്യകാരന്മാർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്. ''ജോകുമാരസ്വാമി'',''സാംഗ്യബാല്യ'' തുടങ്ങിയ നാടകങ്ങളിലെ വടക്കൻ കന്നഡയുടെ ഭാഷാശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1972-ൽ കമ്പാർ രചന നിർവ്വഹിച്ച'' ജോകുമാരസ്വാമി'' [[ബി.വി. കാരന്ത്|ബി.വി. കാരന്തിന്റെ]] സംവിധാനത്തിൽ അരങ്ങത്തെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.<ref name=mathru1/> [[ഗിരീഷ് കർണാഡ്]] നായകനായ ഈ നാടകത്തിൽ കാരന്തും കമ്പാറും വേഷമിട്ടിട്ടുണ്ട്. മറാത്തി, ഹിന്ദി, പഞ്ചാബി, തെലുഗു, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നാടകത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ''പുഷ്പറാണി'', ''ആലിബാബ'', ''കാടുകുദുറെ'', ''ഹരകേയ കുരി'', ''ഹുലി നെരലു'' തുടങ്ങിയവയാണ് കമ്പാറിന്റെ മറ്റ് നാടകങ്ങൾ.
 
കമ്പാറിന്റെ ചലച്ചിത്ര രംഗത്തെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്ത കമ്പാർ ആറ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുമുണ്ട്. പല സിനിമകളുടെ നിർമ്മാണവും നടത്തിയിട്ടുണ്ട്. കമ്പാർ നിർമ്മിച്ച ആദ്യചിത്രം ''കരിമായി'' സാമ്പത്തിക പ്രതിസന്ധികൾ മൂലം പുറത്തിറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ നിർമ്മാണ സംരഭമായിസംരംഭമായി തന്റെ തന്നെ നാടകമായിരുന്ന ''കാടുകുദുറെ'' അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ആ സിനിമയിലെ ഗാനാലാപനത്തിന് ഗായകൻ ഷിമോഗ സുബ്ബണ്ണയ്ക്ക് 1979-ലെ ദേശീയ പുരസ്കാരം നേടി. 'കാടുകുദുറെ ഓടിബന്തിത്താ' എന്ന ഈ ഗാനത്തിന്റെ രചിച്ചതു കമ്പാറായിരുന്നു.<ref name=mano1/> അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായിരുന്ന ''ഹാരകേയകുറി'' ദേശീയ പുരസ്കാരങ്ങളും ''സംഗീത'', ''നായികഥെ'' തുടങ്ങിയവ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
[[പ്രമാണം:Jokumaraswamy-calcutta.jpg||thumb|250px|right|ചന്ദ്രശേഖര കമ്പാർ രചിച്ച് ബി.വി. കാരന്ത് സംവിധാനം നിർവഹിച്ച ''ജോകുമാര സ്വാമി'' എന്ന നാടക്കത്തിലെ ഒരു രംഗം.]]
 
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്