"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q184030 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 2:
{{പഴയനിയമം}}
 
[[തനക്ക്|എബ്രായ ബൈബിളിന്റേയും]] [[പഴയ നിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യനികൾ]] വിളിക്കുന്ന രചനാസഞ്ചയത്തിന്റെയും ഭാഗമായ ഒരു ഗ്രന്ഥമാണ് '''ഹോസിയായുടെ പുസ്തകം'''. ചെറിയ പ്രവചകന്മാർ(minor prophets) എന്ന പേരിൽ അറിയപ്പെടുന്ന 12 പുസ്തകങ്ങളിൽ ആദ്യത്തേതായാണ് ഇതു [[ബൈബിൾ]] സംഹിതകളിൽ കാണാറ്. ഏകീകൃത ഇസ്രായേലിന്റെ വിഭജനത്തെ തുടർന്നുണ്ടായ ഉത്തര ഇസ്രായേൽ രാഷ്ട്രത്തിന്റെ ക്ഷതിപതനങ്ങൾക്കിടെ, എബ്രായ ചരിത്രത്തിലെ ഇരുണ്ടതും വിഷാദപൂർണ്ണവുമായ ക്രി.മു. എട്ടാം നൂറ്റാണ്ടിലെ ഒരു കാലഘട്ടമാണ് ഹോസിയാ പ്രവാചകന്റെ പശ്ചാത്തലം. അന്യദേവന്മാരെ ആരാധിക്കുക വഴി [[യഹോവ|യഹോവയോട്]] ഇസ്രായേൽ ജനം കാട്ടിയതായി കരുതപ്പെട്ട അവിശ്വസ്ഥതയുംഅവിശ്വസ്തതയും അതിന്റെ പ്രത്യാഖ്യാതങ്ങളുമാണ് ഈ കൃതിയുടെ വിഷയം. ജനവും ദൈവവുമായുള്ള ബന്ധത്തെ ചിത്രീകരിക്കാൻ വിവാഹബന്ധത്തിലെ വിശ്വസ്തതയുടേയും വഞ്ചനയുടേയും രൂപകങ്ങൾ [[ബൈബിൾ|ബൈബിളിൽ]] സാധാരണമാണ്. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ഈ കൃതി.
 
==ഉള്ളടക്കം==
ഹോസിയായുടെ പുസ്തകത്തിന്റെ മൂലപാഠം ഏറെ വിഷമം പിടിച്ചതാണ്. അതിന്റെ മിക്കവാറും പരിഭാഷകൾ ഏറിയ അളവിൽ വ്യാഖ്യാനങ്ങളേയും ഊഹങ്ങളേയും ആശ്രയിച്ചുള്ളതാണ്. അവ്യക്തതയുടെ കുപ്രസിദ്ധിയിൽ ഇത് [[ബൈബിൾ|ബൈബിളിലെ]] എല്ലാ ഗ്രന്ഥങ്ങളേയും അതിലംഘിക്കുന്നതായി പറയപ്പെടുന്നു.<ref name = "oxford">ഹോസിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 290-92)</ref>
 
ജെറൊബോവാം രണ്ടാമൻ രാജാവിന്റെ വൃഷഭദൈവങ്ങളുടേയും (calves), കാനാനിയെ ദേവനായ ബാലിന്റേയും ആരാധനയിലേക്കു തിരിഞ്ഞ ഇസ്രായേൽ ജനം [[യഹോവ|യഹോവയോട്]] കാട്ടിയ അവിശ്വസ്ഥതയുടെഅവിശ്വസ്തതയുടെ ചിത്രീകരണവും വിമർശനവും, അവിശ്വസ്ഥതഅവിശ്വസ്തത മൂലം വന്ന ദുരവസ്ഥയിൽ നിന്നു മോചനത്തിന്റെ സദ്വാർത്തയുമാണ് ഹോസെയായുടെ പുസ്തകത്തിന്റെ ഉള്ളടക്കം.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 12:26-30; ഹോസിയായുടെ പുസ്തകം 8:4-6</ref> ബാലിന്റെ ആരാധനയിൽ ലൈംഗികതക്രിയകൾ കൂടി ഉൾപ്പെട്ടിരുന്നതിനാൽ അതിനെ ആത്മീയമായ അവിശ്വസ്തതയെന്ന പോലെ അക്ഷരാർത്ഥത്തിലുള്ള വ്യഭിചാരമായിപ്പോലും ചിത്രീകരിക്കാൻ സാധിക്കുമായിരുന്നു. ദൈവവുമായുള്ള ബന്ധത്തിൽ ജനങ്ങൾ കാട്ടിയ അസ്ഥിരതയുടെ വിവരണത്തിന് പ്രവാചകന്റെ തന്നെ തിക്താനുഭവങ്ങൾ നിറഞ്ഞ ദാമ്പദ്യജീവിതത്തെ ആശ്രയിക്കുന്നതിന് ഇതും ന്യായീകരണമായി.<ref name = "oxford"/>
 
===വിവാഹം, മക്കൾ===
ചഞ്ചലയും ദുഷ്കീർത്തിയും ആയ ഗോമേർ എന്ന പെണ്ണിനെ വിവാഹം കഴിക്കാൻ പ്രവാചകനോട് ദൈവം നിർദ്ദേശിക്കുന്നതു പറഞ്ഞാണ് ഹോസിയായുടെ പുസ്തകം തുടങ്ങുന്നത്. ഈ നിർദ്ദേശം പ്രവാചകൻ അനുസരിക്കുന്നു. ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടി ബന്ധത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു ഈ ദാമ്പദ്യം. ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ച് അവിശ്വസ്തത കാട്ടിയ ഇസ്രായേലിന്റെ പ്രതീകമായിരുന്നു ദുഷ്കീർത്തിയും അവിശ്വസ്ഥയുമായഅവിശ്വസ്തയുമായ ആയ പത്നി. പ്രവാചകന് ഗോമേറിൽ പിറന്ന ആദ്യസന്താനമായ മകന് 'ജെസ്രീൽ' എന്നു പേരിടാൻ [[യഹോവ]] കല്പിച്ചു. ഇസ്രായേലിലെ ഉത്തരരാജ്യത്തെ രാജാക്കന്മാർ ഏറെ രക്തച്ചൊരിച്ചിലുകൾ നടത്തിയിട്ടുള്ള ജെസ്രീൽ താഴ്വരയെ ആണ് ആ പേരു സൂചിപ്പിച്ചത്.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 21; 2 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 9:21-35)</ref> 'ജെസ്രീൽ' എന്ന പേരിന് "ദൈവം വിതയ്ക്കുന്നു" എന്നും അർത്ഥമുണ്ട്. ഇസ്രായേലിൽ അപ്പോൾ ഭരണം നടത്തിക്കൊണ്ടിരുന്ന രാജാക്കന്മാർക്ക് അവർ ചൊരിഞ്ഞ രക്തത്തിന് സമാധാനം പറയേണ്ടി വരുമെന്ന സൂചനയായിരുന്നു ഈ പേരിൽ.
 
 
വരി 28:
 
==വിലയിരുത്തൽ==
പരസ്പരവിരുദ്ധമായ ഭാവങ്ങൾ നിറഞ്ഞ രചനയാണ് ഹോസിയായുടെ പുസ്തകം. അതിരില്ലാത്ത ക്രോധത്തിന്റേയും തരളമായ ദയാപ്രേമങ്ങളുടേയും ഭാവങ്ങൾ ഇടവിട്ട് പ്രകടിപ്പിക്കുന്ന [[ദൈവം|ദൈവത്തെയാണ്]] അതിൽ കാണാനാകുന്നത്. "വിരുദ്ധവികാരങ്ങളുടെ മത്സരത്തിൽ വലിഞ്ഞുകീറുന്ന ദൈവഹൃദയത്തിന്റെ ചിത്രം" എന്ന് ഈ രചന വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്ന ദൈവനീതിയും ക്ഷമക്കായി നിലവിളിക്കുന്ന ദൈവകോപവുമാണ് അതിലെ വിരുദ്ധഭാവങ്ങൾ.<ref name = "oxford"/> [[ബൈബിൾ]] പണ്ഡിതനായ മൈക്കൽ ഡി. കൂഗൻ, ഹോസെയായുടെ പുസ്തകത്തെ അതിലെ ദാമ്പദ്യരൂപകത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക സാഹിത്യജനുസ്സിൽ പെടുത്തിയിട്ടുണ്ട്. [[ദൈവം]] ഇസ്രായേലിൽ അവിശ്വസ്ഥതഅവിശ്വസ്തത ആരോപിക്കുന്ന ഈ കൃതി "ഉടമ്പടിവ്യവഹാരം" (covenant lawsuit) എന്ന ജനുസ്സിൽ പെടുന്നതായി അദ്ദേഹം കരുതി.<ref>Coogan, Michael David Coogan, A Brief Introduction to the Old Testament: The Hebrew Bible in Its Context (New York: Oxford University Press, 2009), 265.</ref>
 
 
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്