"സർപ്പാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3249489 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.
 
അദ്ഭുതസിദ്ധികളുള്ളഅത്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലുംവലിപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങൾ
 
ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷൻ) നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ: ഗരുഡൻ
വരി 51:
താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
 
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ളനിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
 
ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
വരി 78:
 
== ഐതിഹ്യങ്ങൾ ==
[[കേരളോല്പത്തി]] [[സർപ്പക്കാവ്|സർപ്പകാവുകളെ]] സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച [[പരശുരാമൻ]] അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻ, സർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദേശിച്ചുനിർദ്ദേശിച്ചു എന്നാണ് ‘കേരളോല്പത്തി’യിൽ പറയുന്ന കഥ. സമൂഹത്തിൽ ആധിപത്യം നേടിയ [[ബ്രാഹ്മണർ]] കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദേശിച്ചുനിർദ്ദേശിച്ചു എന്നാണു ഐതിഹ്യം. മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.
 
== സർപ്പാരാധന കേരളത്തിൽ ==
വരി 113:
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയിൽവെസ്റ്റേഷനു സമീപമാണിത്.
[[ചിത്രം:Mekkat 004.jpg|thumb|left|[[പാമ്പുമേക്കാട്|പാമ്പുമേക്കാട്ടുമനയിലെ]] നാഗയക്ഷിയുടെ വിഗ്രഹം]]
ഐതിഹ്യപ്രകാരം{{സൂചിക|൨}}, ഒരിക്കൽ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവിൽ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തു. പിന്നീട് താൻ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാൻ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലുപ്പംവലിപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താൽ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടിൽ നാഗദർശനമുണ്ടായി. അതിനെത്തുടർന്ന് വാസുകിയുടെ നിർദേശപ്രകാരമാണത്രെനിർദ്ദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട്(വ്) അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.
 
=== മണ്ണാറശാലക്ഷേത്രം ===
"https://ml.wikipedia.org/wiki/സർപ്പാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്