"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് സുന്ന എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|sunan}}'' {{IPA-ar|ˈസുനാൻ|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.
 
[[Prophet Muhammad|പ്രവാചകനായ മുഹമ്മദ്]] [[sharī‘ah|ശരിയത്തിന്റെ]] അദ്ധ്യാപകനായും ഏറ്റവും മികച്ച ഉദാഹരണമായും കാണിച്ച വഴിയായാണ് മത പഠനത്തിൽ സുന്നയെ കണക്കാക്കുന്നത്.<ref>{{cite book|last=Islahi|first=Amin Ahsan|title=Mabadi Tadabbur i Hadith (translated as: Fundamentals of Hadith Intrepretation)|year=1989 (tr:2009)|publisher=Al-Mawrid|location=Lahore|url=http://www.monthly-renaissance.com/DownloadContainer.aspx?id=71|author=Amin Ahsan Islahi|authorlink=Amin Ahsan Islahi|accessdate=1 June 2011|language=Urdu|chapter=Difference between Hadith and Sunnah}}</ref> ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവീകദൈവിക ഹിതം പാലിക്കുവാനും മതപരമായ ചടങ്ങുകൾ നടത്തുവാനും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ വ്യവസ്ഥ ചെയ്യുക എന്നതും ദൈവത്തിന്റെ ദൂതൻ എന്ന നിലയ്ക്ക് പ്രവാചകന്റെ ഒരു ചുമതലയായിരുന്നുവെന്ന് [[Qur’ān|ഖുറാൻ]] പറയുന്നു.{{ഖുറാൻ ഉദ്ധരിക്കൽ|3|164}}{{ഖുറാൻ ഉദ്ധരിക്കൽ|33|21}}
 
മുഹമ്മദിന്റെ വചനങ്ങളും ശീലങ്ങളും സ്വഭാവങ്ങളും മൗനസമ്മതങ്ങളുമാണ് സുന്നയിൽ പെടുന്നത്:<ref name="nasr">Nasr, Seyyed H. "Sunnah and Hadith". World Spirituality: An Encyclopedia History of the Religious Quest. 19 vols. New York: Crossroad. 97–109.</ref> സുഹൃത്തുക്കളുമായും കുടുംബവുമായും ഭരണകൂടവുമായും എങ്ങനെ ഇടപെടണമെന്ന വിഷയം കൈകാര്യം ചെയ്യുന്നതിനാൽ ഇതിന് വളരെ പ്രാധാന്യമുണ്ട്.<ref name="nasr" /> സുന്ന രേഖപ്പെടുത്തുന്നത് ഒരു അറേബ്യൻ പാരമ്പര്യമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചശേഷം അറബികൾ ഇത് ഇസ്ലാമിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.<ref>{{cite book |last=Goldziher |first=Ignác |title=Introduction to Islamic Theology and Law |page=231 |location=Princeton, NJ |publisher=Princeton UP |year=1981 |isbn=0691072574 }}</ref> ഒരു ചോദ്യത്തിനുത്തരം കാണാൻ ഖുറാൻ പരിശോധിച്ചശേഷം അതിനുത്തരം ലഭിച്ചില്ലെങ്കിൽ സുന്ന കണക്കിലെടുക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. "''[[Sunni|സുന്നി]]''" എന്ന പ്രയോഗം ''[[Ummah|സമൂഹത്തിന്റെ ഭാഗമായി]]'' ഈ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ എന്നാണ്.
"https://ml.wikipedia.org/wiki/സുന്നത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്