"സാഖറി ടെയ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
ബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോൾ യുദ്ധത്തിലും പങ്കെടുത്തു. 1838-ൽ ബ്രിഗേഡിയർ പദവി ലഭിച്ചു. 1845-ഓടെ [[ടെക്സാസ്]] അതിർത്തിയിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേശീയ നായക പരിവേഷം നൽകി. തുടർന്ന് വിഗ് പാർട്ടി (ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട ഈ പാർട്ടി ഏതാനും വർഷങ്ങളേ നിലനിന്നുള്ളൂ; 1834-1856) ഇദ്ദേഹത്തെ യു.എസ്. പ്രസിഡന്റ് സ്ഥാനാർഥിയാക്കി.
==പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു==
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1849 [[മാർച്ച്]] 5 മുതൽ 50 [[ജൂലൈ]] 9 വരെ അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റുകളുടെ സംയോജനം സംബന്ധിച്ച് അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതി വളരെയധികം കലുഷിതമായി. അടിമസമ്പ്രദായം സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമായ കാലവുംകൂടിയായിരുന്നു ഇത്. മധ്യ അമേരിക്കയിലൂടെ നിർമിക്കുന്നനിർമ്മിക്കുന്ന തോടുകളുടെയും റെയിൽവേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റൺ-ബുൾവർ ഉടമ്പടി (1850) ടെയ്‌ലറുടെ ഭരണനേട്ടമാണെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരിക്കെ 1850 [[ജൂലൈ]] 9-ന് ഇദ്ദേഹം [[വാഷിങ്ടൺ ഡി.സി.]]യിൽ മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/സാഖറി_ടെയ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്