"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം നീക്കുന്നു: ar:فولتمتر إلكتروني (strong connection between (2) ml:വോൾട്ട് മീറ്റർ and ar:مقياس جهد كهربائي))
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[അനുരൂപ]] (analogue) രീതിയിൽ [[വോൾട്ടത]] മാപനം ചെയ്യുമ്പോൾ പലപ്പോഴും മാപനം ചെയ്യേണ്ട സിഗ്നലിലെ വൈദ്യുത ധാര പ്രയോജനപ്പെടുത്തിയാവും വോൾട്ടതാ മാപിനിയിലെ സൂചിയെ ചലിപ്പിക്കുന്നത്. ഇത് മാപനം ചെയ്യുന്ന വോൾട്ടതയുടെ മൂല്യത്തിന് കുറവു വരുത്തുന്നു. ഇത്തരം വൈദ്യുത 'ലോഡിങ്' ഒഴിവാക്കാനായി മാപന ഉപകരണത്തിനും മാപനം ചെയ്യപ്പെടുന്ന സിഗ്നലിനുമിടയ്ക്ക് സക്രിയ പരിപഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. ഇവ കൂടാതെ വോൾട്ടതാ മാപിനിക്കായി ഒരു സ്വതന്ത്ര ഊർജ സ്രോതസ്സുകൂടി ക്രമപ്പെടുത്തിയാണ്, ഇലക്ട്രോണിക് പരിപഥങ്ങളുപയോഗിച്ച് ഡിജിറ്റൽ രീതിയിൽ വോൾട്ടതാ മാപനം നടത്തുന്നത്.
 
മാപനം ചെയ്യേണ്ട അനുരൂപ വോൾട്ടതയെ(analogue voltage) ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള [[അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ]], മൂല്യം സൂചിപ്പിക്കാനുള്ള ഡിസ്പ്ളേ സംവിധാനം എന്നിവയാണ് ഡിജിറ്റൽ വോൾട്ട്മീറ്ററുടെ പ്രധാന ഭാഗങ്ങൾ. മാപനം ചെയ്യുന്ന വോൾട്ടതയെ താരതമ്യപ്പെടുത്താൻ ഉപയോഗിക്കുന്ന നിർദേശനിർദ്ദേശ (reference) വോൾട്ടത സൃഷ്ടിക്കുന്നത് മിക്കപ്പോഴും [[സെനർ ഡയോഡ്]]പയോഗിച്ചാണ്. ഉപകരണത്തിന്റെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതോർജം ബാറ്ററി മൂലമോ മെയിൻസിൽ (mains) നിന്ന് നേരിട്ടോ ലഭ്യമാക്കുന്നു.
 
ഡിജിറ്റൽ വോൾട്ട്മീറ്റർ ശരിയായ പ്രവർത്തനം കാഴ്ച വയ്ക്കണമെങ്കിൽ അത് മാപനം ചെയ്യുന്ന വോൾട്ടതയുടെ മൂല്യം പൂജ്യം മുതൽ ഏതാനും വോൾട്ടതയോളം മാത്രമേ വരാവൂ. പക്ഷേ, മാപനം ചെയ്യേണ്ട വോൾട്ടത മിക്കപ്പോഴും ഈ പരിധികൾക്കുള്ളിലാവാൻ പ്രയാസവുമാണ്. ഇതിനൊരു പരിഹാരമായി രണ്ടു രീതികൾ സ്വീകരിക്കാറുണ്ട്. മാപനം ചെയ്യേണ്ട വോൾട്ടതയുടെ മൂല്യം വളരെ കുറവാണെങ്കിൽ പ്രസ്തുത സിഗ്നലിനെ പ്രവർധകങ്ങളുപയോഗിച്ച്(amplifier ) പ്രവർധിതമാക്കി അതിന്റെ വോൾട്ടതാ മൂല്യത്തെ നേരത്തെ സൂചിപ്പിച്ച പരിധിക്കുള്ളിലാക്കി മാറ്റുന്നു. ഇതോടൊപ്പം [[പ്രവർധക ഗുണാങ്കം]] (amplifying factor) എത്രയെന്നു കൂടി മനസ്സിലാക്കുന്നു. തുടർന്ന് ഉപകരണം സൂചിപ്പിക്കുന്ന പ്രവർധിത വോൾട്ടതയെ നിശ്ചിത ഗുണാങ്കം കൊണ്ട് ഹരിച്ച് യഥാർഥ വോൾട്ടത കണ്ടുപിടിക്കുന്നു. മാപനം ചെയ്യേണ്ട വോൾട്ടതയുടെ മൂല്യം വളരെ ഉയർന്നതാണെങ്കിൽ അതിനെ പ്രതിരോധക ക്ഷീണനകാരികളിലൂടെ (resistive attenuators) കടത്തിവിട്ട് സിഗ്നൽ വോൾട്ടതയെ നിശ്ചിത പരിധിക്കുള്ളിൽ വരുന്ന തരത്തിൽ ക്രമീകരിച്ച് മാപനം നടത്തുന്നു. തുടർന്ന് പ്രസ്തുത മൂല്യത്തെ ക്ഷീണന ഗുണാങ്കം കൊണ്ട് ഗുണിച്ച് യഥാർഥ വോൾട്ടതാ മൂല്യവും കണ്ടെത്തുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2286166" എന്ന താളിൽനിന്ന് ശേഖരിച്ചത്