"വിശിഷ്ടാദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
ഈ തത്ത്വത്തെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന രൂപകാലങ്കാരം [[സൂര്യൻ|സൂര്യന്റെയും]] അതിന്റെ കിരണങ്ങളുടെയുമാണു്. എങ്ങനെ സൂര്യരശ്മികൾ അർക്കബിംബത്തിൽനിന്നും ചലിക്കുന്നുവോ അങ്ങനെതന്നെ ജീവനും പരമാത്മാവിൽനിന്നും പുറപ്പെടുന്നു; മാത്രമല്ല സൂര്യന്റെ ഭാഗമായ രശ്മികൾ എല്ലം വേറേ വേറേയാണ്.ഇങ്ങനെ ഒന്നിച്ചിരിക്കെ(അദ്വൈത)ത്തന്നെ വിശേഷത(സ്വന്തം വ്യത്യസ്തത) നില നിർത്തുന്നതു കൊണ്ടാണ് ഈ സിദ്ധാന്തം വിശിഷ്ടാദ്വൈതം എന്ന് അറിയപ്പെടുന്നത്.
 
വിശിഷ്ടാദ്വൈത ചിന്ത അനുസരിച്ചു ഈശ്വരൻ,ചിത്(ആത്മാവ്),അചിത്(ദ്രവ്യം) എന്നിങ്ങനെ മൂന്നു യഥാർത്ഥ തത്വങ്ങൾതത്ത്വങ്ങൾ ഉണ്ട്.ഇതിൽ ഈശ്വരൻ മാത്രമാണ് സ്വതന്ത്രം.ചിത്തും അചിത്തും ഈശ്വരനോടൊപ്പം നിത്യവും യഥാർത്ഥവും ആണെങ്കിലും ഈശ്വരനെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. ഈശ്വരനെ കൂടാതെ സ്വതന്ത്രമായ നിലനില്പ് അവയ്ക്കില്ല.അതായത് ഈശ്വരനിൽ നിന്ന് ചിത്തിനും അചിത്തിനും ഭേദമുണ്ട് ;എന്നാൽ ഈശ്വരനിൽ നിന്ന് വേർപെട്ടതല്ല.
 
ഈശ്വരൻ(ബ്രഹ്മം) നിർഗുണമല്ല,സഗുണനാണ്.ബ്രഹ്മം നിർഗുണമാണെന്ന് [[ഉപനിഷത്ത്|ഉപനിഷത്തുകളിൽ]] പറഞ്ഞിരിക്കുന്നതിന് ഈശ്വരനിൽ ദുർഗുണങ്ങളൊന്നുമില്ല എന്ന അർത്ഥമേയുള്ളൂ ;എന്നാൽ എല്ലാ സദ്ഗുണങ്ങളുടെയും പൂർണത ഈശ്വരനിലുണ്ട്.
"https://ml.wikipedia.org/wiki/വിശിഷ്ടാദ്വൈതം" എന്ന താളിൽനിന്ന് ശേഖരിച്ചത്