"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7917482 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
== വാവർ ശാസ്താം പാട്ടുകളിൽ ==
വാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസിനുടമയുമായിരുന്നുമനസ്സിനുടമയുമായിരുന്നു എന്നും പറയപ്പെടുന്നു. [[പന്തളം രാജവംശം|പന്തളം രാജാവിന്]] അവകാശമുണ്ടായിരുന്ന [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] ചില തീര പ്രദേശങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാൽ അറബി നാടുകളിൽ നിന്നും വന്ന ചിലർ കപ്പം നൽകാൻ വിസമ്മതിച്ചു. വാവർ ആയിരുന്നു അതിൽ പ്രമുഖൻ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാൻ ചെന്ന അയ്യപ്പൻ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവർ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പൻ പാട്ടുകളിൽ കാണുന്നു. അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിവഴങ്ങിയ ശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താം പാട്ടുകളിൽ കാണാൻ കഴിയുന്നത്. അയ്യപ്പൻ കുതിരപ്പുറത്തേറിയും വാവർ ആനപ്പുറത്തേറിയുമാണ് യുദ്ധം ചെയ്തതെന്ന് പാട്ടുകളിൽ പറയുന്നുണ്ട്. ഇവർ തുല്യ ശക്തികളായിരുന്നുവെന്നും വിജയ പരാജയങ്ങൾ നിർണയിക്കാനാവാതെ വന്നപ്പോൾ സന്ധിചെയ്യുകയായിരുന്നുവെന്നും ചില പരാമർശങ്ങൾ കാണാം. കപ്പലോട്ടക്കാരനായ വാവർ കപ്പം തരാത്തതിൽ പ്രകോപിതനായ അയ്യപ്പൻ വാവരുടെ കപ്പലിന്റെ പായ്മരങ്ങൾ ഒടിച്ചു കളഞ്ഞുവെന്നും ഭയപ്പെട്ട വാവർ തന്റെ കൈവളയൂരി കപ്പം നൽകിയെന്നും ചില ശാസ്താം പാട്ടുകളിൽ കാണുന്നു.
അയ്യപ്പൻ വിളക്കിന് വാവരങ്കം എന്ന ശാസ്താം പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ നാടകാവിഷ്ക്കാരമാണ്. ഇതിൽ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെൽറ്റ് എന്നിവയാണ്
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285878" എന്ന താളിൽനിന്ന് ശേഖരിച്ചത്