"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
=== മെത്രാൻ, മരണം ===
[[പ്രമാണം:Albertus Magnus Painting by Joos van Gent.jpeg|thumb|right|upright|1475-ൽ ജൂസ് (ജസ്റ്റസ്) വാൻ ജെന്റ് വരച്ച അൽബർത്തോസിന്റെ ചിത്രം]]
1254-ൽ അൽബർത്തോസ്, അദ്ദേഹം അംഗമായിരുന്ന ഡോമിനിക്കൻ സഭയിൽ ജർമ്മൻ പ്രവിശ്യയുടെ തലവനായി നിയമിക്കപ്പെട്ടു.<ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ്(പുറം 508)</ref> ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങൾഉത്തരവാദിത്തങ്ങൾ അദ്ദേഹം ശ്രദ്ധയോടും കഴിവോടും കൂടെ നിറവേറ്റി.
 
1260-ൽ അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ അൽബർത്തോസിനെ റീഗൻസ്‌ബർഗ്ഗ് (റാറ്റിസ്‌ബോൺ) രൂപതയുടെ [[മെത്രാൻ|മെത്രാനായി]] നിയമിച്ചു. ഈ പദവിയിൽ അദ്ദേഹം മൂന്നു വർഷം മാത്രമേ തുടർന്നുള്ളു. മെത്രാനായിരിക്കെ, കുതിരപ്പുറത്ത് യാത്രചെയ്യാൻ വിസമ്മതിച്ച അൽബർത്തോസിന്റെ വിനീതഭാവം പ്രശംസനേടി-- ഡൊമിനിക്കൻ സമൂഹത്തിന്റെ ആദർശങ്ങൾ പിന്തുടർന്ന്, വിശാലമായ തന്റെ രൂപത അങ്ങോളമിങ്ങോളം കാൽ‌നടയായി സഞ്ചരിച്ച അൽബർത്തോസിന്‌, "ബൂട്ട്സ് ആയ മെത്രാൻ"(Boots the Bishop) എന്നു രൂപതാംഗങ്ങൾ പേരിട്ടു. [[മെത്രാൻ]] പദവിയിൽ നിന്ന് നിവൃത്തനായ അൽബർത്തോസ്, ഡൊമിനിക്കൻ സഭയുടെ വിവിധ ഭവനങ്ങളിലായി വിരാമജീവിതം നയിച്ചു. എന്നാൽ ഇക്കാലത്തും അദ്ദേഹം തെക്കൻ ജർമ്മനിയിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. 1270-ൽ അദ്ദേഹം [[ഓസ്ട്രിയ|ഓസ്ട്രിയയിൽ]] എട്ടാം [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധത്തെ]] പിന്തുണച്ചു പ്രസംഗിച്ചു. അദ്ദേഹത്തിന്റെ അവസാനപ്രയത്നം, തനിക്കു മുൻപേ മരിച്ച ശിഷ്യൻ [[അക്വീനാസ്|തോമസ് അക്വീനാസിന്റെ]] ചിന്തയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ നേരിടുകയായിരുന്നു. 1274-ലെ അക്വീനാസിന്റെ മരണം, അൽബർത്തോസിനെ വേദനിപ്പിച്ചിരുന്നു. 1278-ൽ അരോഗ്യം പൂർണ്ണമായി തകർന്ന അൽബർത്തോസ്, 1280-ൽ ജർമ്മനിയിലെ കൊളോണിൽ അന്തരിച്ചു. അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്, കൊളോണിലെ വിശുദ്ധ ആൻഡ്രിയാസ് പള്ളിയിലും, ഭൗതികാവശിഷ്ടത്തിന്റെ ഒരു ഭാഗം ആ നഗരത്തിലെ ഭദ്രാസനപ്പള്ളിയിലുമാണ്‌.
വരി 67:
അൽബർത്തോസിനെപ്പോലെ, ഇത്രയധികം എഴുതുകയും ഇത്രയേറെ കടമെടുക്കുകയും ഇത്ര സന്നദ്ധതയോടെ കടപ്പാടുകൾ സമ്മതിക്കയും ചെയ്ത എഴുത്തുകാർ വിരളമായിരിക്കുമെന്ന് [[വിൽ ഡുറാന്റ്]] നിരീക്ഷിച്ചിട്ടുണ്ട്. തന്റെ രചനകളിൽ, വിഷയക്രമം തുടങ്ങി എല്ലാക്കാര്യങ്ങളിലും അദ്ദേഹം ആശ്രയിച്ചത് അരിസ്റ്റോട്ടിലിനെയാണ്‌. അരിസ്റ്റോട്ടിലിനെ വ്യാഖ്യാനിക്കാൻ അദ്ദേഹം [[ഇബ്നു റുഷ്ദ്|അവ്വെരോസിനെ]] കൂട്ടുപിടിക്കുന്നു. എന്നാൽ ഇവരിരുവരോടും, ക്രിസ്തീയ ദൈവശാസ്ത്രം ആവശ്യപ്പെടുന്നിടത്തോക്കെ അദ്ദേഹം വിയോജിക്കുകയും ചെയ്തു. മുസ്ലിം ചിന്തകന്മാരോടുള്ള അദ്ദേഹത്തിന്റെ ആശ്രയത്തിന്റെ ആധിക്യം മൂലം, അറേബ്യൻ തത്ത്വചിന്തയെക്കുറിച്ചുള്ള ഇന്നത്തെ അറിവിന്റെ പ്രധാന ശ്രോതസ്സുകളിലൊന്ന് അദ്ദേഹത്തിന്റെ രചനകളായിരിക്കുന്നു. ഒന്നിടവിട്ട പുറങ്ങളിലെന്ന മട്ടിൽ അദ്ദേഹം [[അവിസെന്ന|അവിസെന്നയുടെ]] രചനകളിൽ നിന്നും, ഇടയ്ക്കിടെ [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] "സന്ദേഹികൾക്കു വഴികാട്ടി"(Guide to the Perplexed) എന്ന രചനയും ഉദ്ധരിക്കുന്നു.<ref name = "durant">വിശ്വാസത്തിന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം, [[വിൽ ഡുറാന്റ്]](പുറങ്ങൾ 960-61</ref>
 
അൽബർത്തോസിന്റെ ബൃഹത്തായ രചനാസമുച്ചയം ക്രമീകൃതസ്വഭാവമുള്ളതല്ല. ചിലപ്പോൾ ഒരേ രചനയിൽ തന്നെ ഒരിടത്ത് ഒരു സിദ്ധാന്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും മറ്റൊരിടത്ത് അതിനെ ആക്രമിക്കുകയും ചെയ്യുന്നതു കാണാം. തന്റെ ചിന്തയിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയില്ല. തികഞ്ഞ വിശുദ്ധനും ഭക്തനുമായിരുന്ന അൽബർത്തോസിന്‌ തീർത്തും വസ്തുനിഷ്ടമായവസ്തുനിഷ്ഠമായ ചിന്ത വഴങ്ങിയില്ല. അരിസ്റ്റോട്ടിലിനെ സംബന്ധിച്ച ഒരു ദീർഘരചനയ്ക്കു തൊട്ടു പുറകേ അദ്ദേഹം പന്ത്രണ്ടു വാല്യങ്ങളിൽ [[പരിശുദ്ധ മറിയം|കന്യാമറിയത്തെ]] പുകഴ്ത്തി. [[വ്യാകരണം]], തർക്കശാസ്ത്രം, ലോജിക്ക്, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, സംഗീതം, [[ജ്യോതിശാസ്ത്രം]] തുടങ്ങിയ എല്ലാ വിജ്ഞാനശാഖകളിലും തികഞ്ഞ പ്രാവീണ്യമുള്ളവളായി [[പരിശുദ്ധ മറിയം|മറിയത്തെ]] അദ്ദേഹം ആ രചനയിൽ ചിത്രീകരിച്ചു.<ref name = "durant"/>
 
ക്രൈസ്തവചിന്തയിൽ [[വ്യാജദിയൊനുസ്യോസ്|വ്യാജനിയൊനുസ്യോസിന്റെ]] പാരമ്പര്യം പിന്തുടർന്ന മിസ്റ്റിക് ആയിരുന്നു വലിയ അൽബർത്തോസ് എന്ന് [[എസ്.രാധാകൃഷ്ണൻ]] അഭിപ്രായപ്പെട്ടിട്ടുണ്ട്. ധ്യാനാത്മകമായ ജീവിതത്തിലൂടെയുള്ള ദൈവസം‌യോഗത്തെ മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായി അൽബർത്തോസ് കണ്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ദർശനം, പരോക്ഷമായിട്ടെങ്കിലും ഭാരതത്തിന്റെ യോഗാത്മപൈതൃകത്തോട് കടപ്പെട്ടിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>പൗരസ്ത്യമതങ്ങളും, പാശ്ചാത്യചിന്തയും, ഏസ് രാധാകൃഷ്ണൻ(പുറങ്ങൾ 245-46)</ref>
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്