"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 70.39.185.60 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 35:
പൈക്ക് 16 വയസ്സായപ്പോൾ ( അപ്പോഴാണു് അവനിൽ ആദ്യ പ്രണയം പൂവിട്ടതും), പൈയുടെ അച്ഛൻ മൃഗശാല പൂട്ടുവാനും, കുടുംബസമേതം കാനഡയിലേക്ക് കുടിയേറിപ്പാർക്കുവാനും തീരുമാനിച്ചു . സിംസും എന്ന പേരിലുള്ള ഒരു ജപ്പാനീസ് കപ്പലിൽ വടക്കൻ അമേരിക്കയിലേക്ക് വിൽക്കുവാൻ തീരുമാനിച്ച മൃഗങ്ങളുമൊത്ത് പൈയും കുടുംബവും യാത്ര തിരിക്കുന്നു. ഈ കപ്പലിൽ വെച്ച് പൈ ബുദ്ധമതത്തെയും അതിന്റെ രീതികളെയും പരിചയപ്പെടുന്നുണ്ട്. യാത്രാമദ്ധെ ഒരു രാത്രി ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് കപ്പൽ അപകടത്തിൽ പെടുന്നു. പൈ തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കപ്പലിന്റെ നാവികൻ പൈയെ ഒരു രക്ഷാവള്ളത്തിലേക്ക് വലിച്ചെറിയുന്നു. ആ പ്രക്ഷുബ്ധമായ കടലിൽ കപ്പലും ഒപ്പം തന്റെ കുടുംബവും കടലിലേക്ക് മുങ്ങിത്താഴുന്നത് നിസ്സഹായനായി നോക്കി നിൽക്കുവാനേ പൈക്ക് സാധിക്കുന്നുള്ളു.
 
കൊടുങ്കാറ്റ് ഒന്നടങ്ങിയപ്പോൾ പിസിൻ മോളിറ്റർ പട്ടേൽ എന്ന പൈ പട്ടേലും, ''റിച്ചാർഡ് പാർക്കർ'' എന്ന കടുവയും ഒരു [[ഒറാങ്ങ്ഉട്ടാൻ|ഒറാങ്ങ്ഉട്ടാനും]] [[സീബ്ര|സീബ്രയും]] [[കഴുതപ്പുലി|കഴുതപ്പുലിയും]] മാത്രം ഒരു രക്ഷാബോട്ടിൽ അവശേഷിക്കുന്നു. രക്ഷാബോട്ടിൽ മറച്ചു വെച്ചിരിക്കുന്ന പകുതിയിൽ പതുങ്ങിയിരിന്ന കഴുതപ്പുലി പെട്ടന്ന്പെട്ടെന്ന് രംഗത്തേക്ക് വന്ന് കപ്പലപകടത്തിൽ പരിക്കേറ്റ സീബ്രയെ ആക്രമിച്ച് കൊല്ലുകയും തിന്നാനാരംഭിക്കുകയും ചെയ്യുന്നു. അതിനു ശേഷം ആ കഴുതപ്പുലി ഒറുംഗ്ട്ടാനെ ആക്രമിച്ച് കീഴ്പ്പെടുത്തി കൊല്ലുന്നു. പെട്ടന്ന്പെട്ടെന്ന് രക്ഷാബോട്ടിൽ പകുതിയിൽ നിന്ന് റിച്ചാർഡ് പാർക്കർ എന്ന കടുവ വന്ന് കഴുതപ്പുലിയെ ആക്രമിച്ച് കൊല്ലുന്നു. ആ രക്ഷാ ബോട്ടിൽ പൈയും കടുവയും മാത്രം അവശേഷിക്കുന്നു.
 
അല്പ ദിവസത്തേക്ക് കഴിക്കുന്നതിനാവശ്യമായ വെള്ളവും ഭക്ഷണവും ആ രക്ഷാ ബോട്ടിൽ പൈ കണ്ടെത്തുന്നു. കടുവയോടൊപ്പം ബോട്ടിൽ കഴിയുന്നതിൽ ഭയന്ന് ബോട്ടോടു ചേർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളുപയോഗിച്ച് പൈ ഒരു താവളം ഒരുക്കി കടുവയിൽ നിന്ന് അകന്നു കഴിയാൻ ആരംഭിക്കുന്നു. പിന്നീട് കടുവയിൽ സ്വയരക്ഷ നേടുന്നതിനായി കടുവയ്ക്ക് ഭക്ഷണം നൽകാൻ ആരംഭിക്കുന്നു. കയ്യിലുള്ള വസ്തുക്കളുപയോഗിച്ച് മീൻ പീടിച്ച് കടുവയ്ക്ക് ഭക്ഷണം നൽകുന്നു. തനിക്കും കടുവയ്ക്കും കുടിക്കുന്നതിനായി മഴവെള്ളം ശേഖരിക്കുന്നു. വിശന്നു വലഞ്ഞ കടുവ ഒരിക്കൽ ഭക്ഷണം തേടി കടലിലേക്ക് എടുത്തു ചാടുന്നു. പിന്നീട് കടുവയെ രക്ഷിക്കാനായി പൈ ഒരു കോണി ഉണ്ടാക്കി അതിനെ തോണിയിലെത്തിക്കുന്നു. ഒരു രാത്രി ഒരു തിമിംഗലംതിമിംഗിലം വന്ന് പൈയുടെ രക്ഷാ ബോട്ടിനോടനുബന്ധിച്ച് ശേഖരിച്ച ഒട്ടുമിക്ക ഭക്ഷണവും കടലിലേക്ക് ഒഴുക്കുന്നു. പട്ടിണിയായ പൈ ഗത്യന്തരമില്ലാതെ പച്ച മത്സ്യത്തെ തിന്നു തുടങ്ങുന്നു. ആ ചെറിയ സംവിധാനത്തിൽ ജീവിക്കുക സാദ്ധ്യമല്ലെന്ന് മനസിലാക്കിയമനസ്സിലാക്കിയ പൈ തുടർന്ന് കടുവയോടൊപ്പം താമസിക്കുന്നതിനായി അതിനെ പരിശീലിപ്പിക്കാൻ ആരംഭിക്കുന്നു. ദിവസങ്ങൾക്കകം പൈയും റിച്ചാർഡ് പാർക്കറും സഹജീവിതം ആരംഭിക്കുന്നു.
 
കടലിലെ ഏകാന്ത ജീവിതം പൈയേയും കടുവയെയും ക്ഷീണിപ്പിക്കുകയും അവർ ക്ഷയിക്കാനാരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസം അവർ ധാരാളം [[മീർകാറ്റ്|മീർകാറ്റുകൾ]] വസിക്കുന്ന ദ്വീപിലെത്തുകയും അവിടെ കാണുന്ന കായ്കനികളും മറ്റും തിന്നുകയും ശുദ്ധജലം കുടിക്കുവാനാരംഭിക്കുന്നു. പൈയും റിച്ചാർഡ് പാർക്കറും ഭക്ഷണം കഴിക്കാനാരംഭിക്കുന്നതോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പക്ഷെ, രാത്രിയാകുന്നതോടെ ആ ദ്വീപ് വിരുദ്ധസ്വഭാവമുള്ളതായി തീരുന്നു. പകൽ സമയത്ത് ശുദ്ധജലം ലഭിച്ചിരുന്നയിടം രാത്രിയിൽ ആസിഡ് സ്വഭാവമുള്ളതായി മാറുന്നു. അവിടെ നിന്നും ലഭിച്ച ഒരു പൂവിൽ പൈ ഒരു മനുഷ്യ പല്ല് കണ്ടെത്തുന്നതോടെ അവിടെയുള്ള സസ്യങ്ങൾ മാംസഭുക്കുകളാണെന്ന് കരുതി അവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിക്കുന്നു.
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്