"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
[[പ്രമാണം:Her Highness Lekshmi Bhye.png|150px|ഇടത്ത്‌|thumb|[[ഗൗരി ലക്ഷ്മീബായി|<small>തിരുവിതാംകൂർ റാണി ഗൗരി ലക്ഷ്മീബായി</small>]]]]
[[പ്രമാണം:Rajah Rajah Vurmah Koil Thumpuran.png|150px|ഇടത്ത്‌|thumb|[[രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ|<small>രാജരാജ വർമ്മ</small>]]]]
[[തിരുവിതാംകൂർ]] രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്. മൂത്ത റാണിയുടെ ഭർത്താവിനെ വലിയ കോയിത്തമ്പുരാൻ എന്നു ബഹുമാനപൂർവ്വം വിളിക്കുന്നു. തിരുവിതാംകൂറിൽ മരുമക്കത്തായക്രമം അനുസരിച്ച് സിംഹാസനാവകാശം അമ്മ വഴിക്കായിരുന്നു. സിംഹാസനാവകാശിയുടെ അല്ലങ്കിൽഅല്ലെങ്കിൽ മഹാരാജാവിന്റെ പിതാവാണെങ്കിൽപ്പോലും അമ്മത്തമ്പുരാട്ടിയുടെ ഭർത്താവ് എന്നതിൽ കവിഞ്ഞ രാജകീയാവകാശങ്ങൾ കോയിത്തമ്പുരാക്കന്മാർക്കു് അനുവദിക്കപ്പെട്ടിരുന്നില്ല. എങ്കിലും അവർ സമൂഹത്തിൽ ഉന്നതസ്ഥാനീയരും രാജസമാനമായി ആദരണീയരുമായിരുന്നു. <ref>ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948</ref>
 
തിരുവിതാംകൂറിലെ തമ്പുരാട്ടിമാരെ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്തിരുന്ന പുരുഷന്മാർ സാധാരണയായി [[കിളിമാനൂർ കൊട്ടാരം|കിളിമാനൂർ]] കൊട്ടാരത്തിൽ നിന്നോ ചങ്ങനാശ്ശേരി കൊട്ടാരത്തിൽനിന്നോ ഉള്ളവരായിരുന്നു. തെക്കേ മലബാറിലെ പരപ്പൂർ രാജവംശത്തിന്റെ ബേപ്പൂർ, പരപ്പനാട് എന്നീ ശാഖകളുടെ പിന്മുറക്കാരായിരുന്നു ഈ കുടുംബക്കാർ. ഇതിൽ പരപ്പനാട് ശാഖയ്ക്കു ആലിയക്കോട് എന്നും പേരുണ്ട്. പതിനെട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ [[ഹൈദരാലി|ഹൈദരാലിയുടെ]] മലബാർ ആക്രമണത്തെ തുടർന്ന് ആലിയക്കോട് ശാഖയിലെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി തന്റെ അഞ്ചു പെൺ മക്കളോടൊപ്പം തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. അന്നത്തെ മഹാരാജാവ് കാർത്തികതിരുനാൾ രാമവർമ്മ ഇവർക്കു താമസിക്കാൻ തെക്കുംകൂർ രാജവംശത്തിന്റെ വകയായ ചങ്ങനാശ്ശേരി നീരാഴിക്കെട്ടു കൊട്ടാരം വിട്ടുകൊടുത്തു. പിന്നീട് മൂത്ത സഹോദരിമാർ ഗ്രാമം, തിരുവല്ല, പള്ളം ഇവിടങ്ങളിൽ സ്വന്തം കൊട്ടാരങ്ങൾ പണിതു് താമസമാക്കി. ഏറ്റവും ഇളയ സഹോദരിയായിരുന്ന ഇഞ്ഞാഞ്ഞിഅമ്മയ്ക്കായിരുന്നു ചങ്ങനാശ്ശേരിക്കൊട്ടാരം. അവരുടെ പൗത്രനായിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ച രാജരാജവർമ്മ. ഈ ദമ്പതികളുടെ പുത്രനായിരുന്നു 1828 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്ന [[സ്വാതി തിരുനാൾ]] മഹാരാജാവ്.
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്