"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
==== മണികളും മാതളനാരങ്ങയും ====
[[പ്രമാണം:Pied Piper2.jpg|thumb|200px|left|ബ്രൗണിങ്ങിന്റെ "ഹാമെലിനിലെ കുഴലൂത്തുകാരൻ", മദ്ധ്യകാല [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു നാടോടിക്കഥയുടെ കാവ്യരൂപമാണ്]]
[[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസനേയും]] കാർലൈലിനേയും പോലുള്ള പ്രഗത്ഭന്മാരിൽപ്രഗല്ഭന്മാരിൽ നിന്നു പോലും സോർദെല്ലോ-യ്ക്ക് ലഭിച്ച നിശിതവിമർശനം ബ്രൗണിങ്ങിന്റെ പിൽക്കാലരചനകളെ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി. എട്ടു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച "മണികളും മാതളനാരങ്ങകളും" (Bells and Pomegranates) എന്ന പരമ്പരയിലെ കൃതികൾ ഇതിനു തെളിവായിരിക്കുന്നു. ഇതിലെ ആദ്യഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ "പിപ്പാ കടന്നു പോകുന്നു" (Pippa Passes) എന്ന പ്രസിദ്ധമായ ദീർഘകവിത ഉൾപ്പെടുത്തിയിരുന്നത്. [[ഇറ്റലി|ഇറ്റലിയിലെ]] അസോളോ നഗരത്തിലെ പട്ടുനെയ്ത്തുകാരിയായ പിപ്പാ എന്ന പെൺകുട്ടിയാണ് ഇതിലെ നായിക. ആണ്ടിൽ ആകെ ലഭിച്ചിരുന്ന ഏക അവധിദിവസമായ [[പുതുവത്സരം|പുതുവത്സരദിനത്തിന്റെ]] ആഹ്ലാദത്തിൽ അവളുടെ ചിന്താലോകം അവതരിപ്പിക്കുകയാണ് [[കവി]]. ഈ കവിതയിലെ താഴെക്കൊടുക്കുന്ന വരികൾ<ref name = "Pippa">[http://en.wikisource.org/wiki/Pippa_Passes/I Pippa Passes-I, Wiki Source]</ref> പരിഹാസം തുളുമ്പുന്നവയെങ്കിലും, ബ്രൗണിങ് കവിതയുടെ പ്രസാദഭാവത്തെ ഉദാഹരിക്കുന്നു:-

{{Cquote|വർഷം വസന്തഋതുവിലും,
ദിനം പ്രഭാതവേളയിലും,
പുലരി ഏഴാംമണിയിലും എത്തി.
മലഞ്ചെരുവുകളിൽ [[തുഷാരം|തുഷാരമണികൾ]];
വനമ്പാടി ചിറകടിച്ചുയരുന്നു;
[[ഒച്ച്]] ചെടിപ്പടർപ്പിലുണ്ട്;
ദൈവം അവന്റെ സ്വർഗ്ഗത്തിൽ --
ലോകത്തിൽ എല്ലാം മംഗളം!{{സൂചിക|൩}}}}

==== സ്ത്രീപുരുഷന്മാർ ====
1855-ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച സ്ത്രീപുരുഷന്മാർ (Men and Women) എന്ന സമാഹാരത്തിൽ 51 കവിതകളാണുണ്ടായിരുന്നത്. "നഷ്ടശിഷ്ടങ്ങൾക്കിടയിലെ [[പ്രണയം]]" (Love Among Ruins), വൈയ്യാകരണന്റെ ശവസംസ്കാരം (A Grammarian's Funeral) എന്നിവ ഈ സമാഹാരത്തിന്റെ ഭാഗമാണ്. ഇതിൽ തന്നെ ഉൾപ്പെട്ട "ഫ്രാ ലിപ്പോ ലിപ്പി", "അന്ദ്രേ ദെൽ സാർത്തോ" എന്നീ കവിതകൾ നവോദ്ധാനകാലത്തെനവോത്ഥാനകാലത്തെ രണ്ടു ചിത്രകാരന്മാരുടെ ആത്മസംഘർഷങ്ങളുടെ ജാലകക്കാഴ്ചകളാണ്. "ആന്ദ്രേ ദെൽ സാർത്തോ", കലയുടെ ലോകത്ത് സാങ്കേതികമികവിൽ ഒന്നാംകിടക്കാരനായിരുന്നിട്ടും, [[മൈക്കലാഞ്ജലോ|മൈക്കലാഞ്ജലേയോയോ]] [[ലിയോനാർഡോ ഡാവിഞ്ചി|ഡാവിഞ്ചിയേയോ]] പോലെ ഉന്നതമായ പ്രചോദനത്തിന്റെ അനുഗ്രഹം ലഭിക്കാതെപോയ കലാകാരന്റെ ചിത്രമാണ്. ആത്മാവില്ലാത്ത ഒരു ഒരു സുന്ദരിയാണ് അദ്ദേഹത്തിന്റെ പത്നി. "ഒന്നിച്ചുള്ള അന്തിമ സവാരി" (The last ride together) എന്ന [[കവിത]] പ്രേമഭാജനത്താൽ തിരസ്കരിക്കപ്പെട്ട ഒരു കാമുകന്റെ ആത്മഗതമാണ്. പിരിയുന്നതിനു മുൻപ് ഒരുമിച്ച് ഒരന്തിമസവാരിക്കുള്ള തന്റെ ക്ഷണത്തിനു കാമുകി സമ്മതം മൂളിയത് അയാളെ ആഹ്ലാദിപ്പിച്ചു. മറ്റെല്ലാം മറന്ന് അയാൾ ആ സവാരിയിൽ മുഴുകി. ഭാവിയെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. "ഈ രാത്രിയിൽ ലോകം അവസാനിക്കില്ലെന്ന് ആരറിഞ്ഞു" എന്നാണ് അയാൾ ആശ്വസിച്ചത്.{{സൂചിക|൪}}

സങ്കീർണ്ണമായ സ്വഭാവവിശകലനങ്ങൾ അടങ്ങുന്ന ഈ കൃതികൾ ആദ്യമൊന്നും ഏറെ സ്വാഗതം ചെയ്യപ്പെട്ടില്ലെങ്കിലും കാലക്രമേണ ഇവയിൽ പലതും മികച്ച കവിതകളായി അംഗീകരിക്കപ്പെട്ടു.

==== മോതിരവും പുസ്തകവും ====
നേട്ടങ്ങളുടെ ഈ ഘട്ടത്തിനു മകുടം ചാർത്തിയത് 1868-ൽ വെളിച്ചം കണ്ട "മോതിരവും പുസ്തകവും" (The Ring and the Book) എന്ന കൃതിയാണ്. [[കവി]] ഏറെ പ്രതീക്ഷയർപ്പിച്ച ഈ രചന അദ്ദേഹത്തിന്റെ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. 1690-ൽ [[റോം|റോമിൽ]] നടന്ന സങ്കീർണ്ണമായ ഒരു കൊലപാതകക്കേസിനെ ആശ്രയിച്ചെഴുതിയ ഈ രചന 12 ഖണ്ഡങ്ങൾ അടങ്ങിയതാണ്. വ്യത്യസ്ഥവ്യത്യസ്ത കഥാപാത്രങ്ങളുടെ നിലപാടിൽ നിന്ന് സംഭവഗതികളുടെ 10 ആഖ്യാനങ്ങളാണ് ഇതിൽ ഉള്ളത്. കവിയുടെ ആമുഖവും ഉപസംഹാരവും കൂടി ചേരുമ്പോഴാണ് ഖണ്ഡങ്ങൾ 12 ആവുന്നത്. ദൈർഘ്യത്തിൽ ബ്രൗണിങ്ങിന്റെ സ്വന്തം പതിവുകളെപ്പോലും അതിലംഘിക്കുന്ന ഈ കാവ്യം ഇരുപതിനായിരത്തിലേറെ വരികൾ അടങ്ങിയതാണ്.{{സൂചിക|൫}} അതിശക്തമായ നാടകീയ കവിതയെന്ന് അത് പ്രശംസിക്കപ്പെട്ടിട്ടുണ്ട്.<ref name="Karlin11"/> 1868 നവംബറിനും1869 ഫെബ്രുവരിയ്ക്കും ഇടയിൽ നാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന ബ്രൗണിങ്ങിന് അദ്ദേഹം നാല്പതുവർഷം കാത്തിരുന്ന പ്രശസ്തിയും നിരൂപകശ്രദ്ധയും നേടിക്കൊടുത്തു.<ref name="Karlin11">Browning, Robert. Ed. Karlin, Daniel (2004) ''Selected Poems'' Penguin p11</ref>

=== മൂന്നാം ഘട്ടം ===
കവിയുടെ അറുപതാം വയസ്സോടടുത്ത കാലത്താണ് ഈ ഘട്ടത്തിന്റെ തുടക്കം. ഇക്കാലത്തും രചനയുടെ ലോകത്ത് അങ്ങേയറ്റം സക്രിയനായിരുന്ന അദ്ദേഹം മിക്കവാറും, ആണ്ടൊന്നിന് ഒരു പുസ്തകം എന്ന കണക്കിൽ എഴുതി. "ഫിഫ്നേ അറ്റ് ദ ഫെയർ", "റെഡ് കോട്ടൺ നൈറ്റ്-ക്യാപ്പ് കൺട്രി", "ദ ഇൻ ആൽബം", തുടങ്ങിയവ ഇക്കാലത്തെഴുതിയതാണ്. മനുഷ്യകർമ്മങ്ങളുടെ നിഗൂഡസ്രോതസുകൾനിഗൂഡസ്രോതസ്സുകൾ അനാവരണം ചെയ്യുന്നതിലുള്ള ബ്രൗണിങ്ങിന്റെ സാമർത്ഥ്യം ഈ രചനകളിൽ തെളിഞ്ഞു കാണാം. എങ്കിലും ഇടയ്ക്ക് കവിയുടെ ആഖ്യാനം വൈരസ്യമുളവാക്കും വിധം ചുറ്റിത്തിരിഞ്ഞ്, വായനക്കാരന്റെ താത്പര്യം പിടിച്ചു നിർത്തുന്നതിൽ വിജയിക്കാതെ പോവുന്നു.<ref name = "Long"/>

== വിലയിരുത്തൽ ==
ബ്രൗണിങ് കവിതയുടെ വായനയിലെ ഏറ്റവും വലിയ പ്രശ്നം ശൈലിയുടെ ദുർഗ്രഹതയാണ്. ഈ ദുർഗ്രഹതയ്ക്കു പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കവിയുടെ ചിന്താധാരയുടെ സങ്കീർണ്ണതയോടു നീതിപുലർത്താൻ ഭാഷയ്ക്കുള്ള ബുദ്ധിമുട്ടാണ് ഒരു കാരണം. പലപ്പോഴും വ്യക്തതയിൽ ശ്രദ്ധയൂന്നാതെ ഭാഷയെ ഈ കവി, [[വ്യാക്ഷേപകം|വ്യാക്ഷേപകങ്ങളുടെ]] പരമ്പരയായി വെട്ടിച്ചുരുക്കി. ബ്രൗണിങ്ങിന്റെ ചിന്താപ്രക്രിയ പിടികിട്ടാത്ത വായനക്കാരൻ ഈ [[വ്യാക്ഷേപകം|വ്യാക്ഷേപകങ്ങൾക്കിടയിൽ]] അർത്ഥം കിട്ടാതെ വലയുന്നു. തന്റെ പരന്ന വായനയിൽ സ്വാംശീകരിച്ച അറിവിനെ പലപ്പോഴും അദ്ദേഹം, ത്വരിതപ്രസക്തിയില്ലാത്ത വിദൂരസൂചനകളാക്കി കവിതയിൽ തിരുകിക്കയറ്റുന്നു. ബ്രൗണിങ് ഒട്ടുവളരെ എഴുതുകയും ഒട്ടും തന്നെ തിരുത്താതിരിക്കുകയും ചെയ്തു എന്നതാണ് ദുർഗ്രഹതയുടെ മറ്റൊരു കാരണം. ഒരു ഖനിവേലക്കാരനെപ്പോലെ മനുഷ്യഹൃദയത്തിന്റെ അഗാധതകൾ പരതിയ കവി [[ഖനിജം|ഖനിജങ്ങൾക്കൊപ്പം]] [[മണ്ണ്|മണ്ണും]] വായനക്കാർക്ക് എത്തിച്ചുകൊടുത്തു.<ref name = "Long"/>

ഇപ്പറഞ്ഞ കുറവുകളെയെല്ലാം അതിലംഘിക്കുന്നതാണ് ബ്രൗണിങ് കവിതയിൽ ഒളിഞ്ഞിരിക്കുന്ന നിധികൾ. ദീർഘകാലം നേരിടേണ്ടി വന്ന അവഗണയും പരിഹാസവും അവഗണിച്ച് ഉത്സാഹപൂർവം പരിശ്രമം തുടർന്ന അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് അംഗീകരിക്കാൻ ആസ്വാദകലോകം വിവശമായതു തന്നെ ഇതിനു തെളിവാണ്. മനുഷ്യരാശിയുടെ പ്രബോധകന്റെ ചുമതല ബോധപൂർവം ഏറ്റെടുത്ത് ഇത്ര ഗാംഭീര്യത്തോടെ നിർവഹിച്ച മറ്റൊരു കവി [[ഇംഗ്ലീഷ്]] ഭാഷയിലില്ല. മറ്റു പലരേയും പോലെ ബ്രൗണിങ് വിനോദിപ്പിക്കുന്ന കവിയല്ലെന്നു വില്യം ലോങ് ചൂണ്ടിക്കാട്ടുന്നു. അത്താഴത്തിനു ശേഷം ചാരുകസാലയിൽ കിടന്നു വായിക്കാവുന്ന തരം കവിതയല്ല അദ്ദേഹം രചിച്ചത്. എഴുന്നേറ്റിരുന്ന്, ബുദ്ധിയെ സൂഷ്മതയിൽസൂക്ഷ്മതയിൽ നിർത്തി ബോധപൂർവം വായിക്കേണ്ട കവിതയാണത്. ഇക്കാര്യങ്ങൾ മനസ്സിലാക്കി വായിക്കുന്നവർക്ക് [[ഇംഗ്ലീഷ്]] ഭാഷയിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന കവിയായി അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും. തന്റെ ജീവിതപ്രേമവും, വിശ്വാസദൃഢതയും, അജയ്യമായ ശുഭാപ്തിവിശ്വാസവും പകർന്നു നൽകി വായനക്കാരെ രൂപാന്തരീകരിക്കുന്ന അദ്ദേഹം അവരെ പുതിയ മനുഷ്യരാക്കുന്നു.<ref name = "Long"/>

== നുറുങ്ങുകൾ ==

== കുറിപ്പുകൾ ==
{{കുറിപ്പ്|൧|}} ഈ പ്രേമസാഹസം ബ്രൗണിങ്ങിനെ ഓർക്കാപ്പുറത്ത് പ്രശസ്തനാക്കി: "...1846-ൽ ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരി ഇലിസബത്ത് ബാരെറ്റിനൊപ്പം ഒളിച്ചോടിയ ബ്രൗണിങ് പെട്ടന്ന്പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നു....തുടർന്ന് തന്റെ തന്നെ രചനകൾ അംഗീകരിക്കപ്പെടും വരെ, എലിസബത്ത് ബാരറ്റിന്റെ ഭർത്താവ് എന്ന നിലയിലാണ് ബ്രൗണിങ് മുഖ്യമായും അറിയപ്പെട്ടത്."<ref name = "Long"/>

{{കുറിപ്പ്|൨|}}“ഭീകരനായ ഒരു പിതാവിൽ നിന്ന് കണക്കില്ലാത്ത ക്രൂരതകൾ ഏറ്റശേഷം, കോമളനായ യുവകവി റോബർട്ട് ബ്രൗണിങ്ങിന്റെ പ്രേമഭാജനമാകാൻ ഭാഗ്യമുണ്ടായ നിഷ്കളങ്കയായ മധുരപ്പെൺകൊടിയായാണ് സാമാന്യസങ്കല്പത്തിൽ ഇലിസബത്ത് ബ്രൗണിങ്
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285611" എന്ന താളിൽനിന്ന് ശേഖരിച്ചത്