"റെനെ ദെക്കാർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Rene Descartes}}
{{Infobox philosopher
| region = പാശ്ചാത്യ തത്വശാസ്ത്രംതത്ത്വശാസ്ത്രം
| era =
| color = #B0C4DE
വരി 29:
സഞ്ചാര തത്പരനായിരുന്നു ദെക്കാർത്തെ. 1617-ൽ [[നെതർലന്റ്സ്|നെതർലൻഡ്സിലേക്ക്]] പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു (1628-49). പാരിസ് (1619-27), ഇറ്റലി (1623-24), ഹോളണ്ട്, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക്, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളതായിക്കാണുന്നു.
 
സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ [[പ്ലേറ്റോ|പ്ലേറ്റോയുടെ]] കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ''ഡിസ്കോഴ്സ് ഓൺ മെഥേഡ്'' (1637), ''മെറ്റാഫിസിക്കൽ മെഡിറ്റേഷൻ'' (1641), ''ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി'' (1644), ''പാഷൻ ഒഫ് ദ് സോൾ'' (1649), ''റെഗുലെ അഡ്സിറക്റ്റിയോനെം ഇൻ (മനസ്സിന്റെ നിർദേശത്തിനുള്ളനിർദ്ദേശത്തിനുള്ള നിയമങ്ങൾ)'', ''മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ)'' എന്നിവയാണ്.
 
1649-ൽ [[സ്വീഡൻ|സ്വീഡനിലെ]] ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാർത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 [[ഫെബ്രുവരി 11]]-ന് ദെക്കാർത്തെ അന്തരിച്ചു.
വരി 36:
 
=== രീതിയെ സംബന്ധിച്ച ആശയങ്ങൾ (Cartesian method) ===
തത്ത്വശാസ്ത്ര പഠനത്തിനും വിജ്ഞാനസമ്പാദനത്തിനും ഏറ്റവും പ്രധാന അവലംബം അതിന്റെ രീതി (method) ആണെന്ന് ദെക്കാർത്തെ വ്യക്തമാക്കി. സത്യാന്വേഷകൻ അവലംബിക്കേണ്ട മാർഗമാണ്മാർഗ്ഗമാണ് രീതി. ദെക്കാർത്തെ ആവിഷ്കരിച്ച രീതിസിദ്ധാന്തം (Theory of method) ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ പ്രത്യേകതകൾ ഇവയാണ്. ഒന്നാമതായി അത് സ്വയം പ്രകടമായ അടിസ്ഥാന വിവരത്തിൽ(self evident data)നിന്ന് ആരംഭിക്കുന്നു. രണ്ടാമതായി ആരംഭം കഴിഞ്ഞുള്ള ഓരോ ഘട്ടവും സ്വയം പ്രകടമായിരിക്കുന്നു. വിഘ്നം (interruption) കൂടാതെയുള്ള അനുക്രമഘട്ടങ്ങൾ കഴിഞ്ഞുമാത്രമേ ശരിയായ നിഗമനം രൂപംകൊള്ളുന്നുള്ളൂ. തത്ത്വശാസ്ത്രത്തിന്റെ ശരിയായ പഠനത്തിന് ഗണിതശാസ്ത്രത്തിന്റെ രീതിയാണ് ഉപയോഗിക്കേണ്ടത്. യുക്തിചിന്തയുടേതായ മാർഗത്തിലൂടെമാർഗ്ഗത്തിലൂടെ പരിഹരിക്കാൻ സാധിക്കുന്ന വസ്തുതകളിൽ മാത്രമേ സത്യാന്വേഷകൻ തത്പരനാകാൻ പാടുള്ളൂ. ദെക്കാർത്തെയുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യമനസ്സിന് പ്രകൃതിദത്തമായ ഒരു വെളിച്ചമുണ്ട്. അതിനാൽ ഇന്ദ്രിയപ്രത്യക്ഷത്തെ (sense perception) ആശ്രയിക്കാതെതന്നെ ഒരു പ്രശ്നത്തിന്മേൽ അറിവു നേടുവാൻ മനുഷ്യനു കഴിയും. അന്യൂനമായ ദൈവത്തെക്കുറിച്ചുള്ള അറിവ് ഇത്തരം പ്രകൃതിദത്തമായ വെളിച്ചത്തിലൂടെ ലഭിക്കുന്നതാണ്. ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുകവഴി മറ്റനേകം സത്യമായ കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്കു പ്രാപ്തി കൈവരുന്നു. മനുഷ്യന്റെ മനസ്സിൽ സുവ്യക്തമായ ആശയങ്ങൾ രൂപം കൊള്ളുന്നതിനുള്ള കാരണം ദൈവത്തിന്റെ അസ്തിത്വം തന്നെയാണ്. യുക്തിയുക്തമായ അപഗ്രഥന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്.
 
=== ശരീരവും ആത്മാവും ===
വരി 47:
 
== ഗണിതശാസ്ത്രം ==
ഗണിതശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ നിഗമനങ്ങൾ ഇന്നും പ്രസക്തമായിരിക്കുന്നു. ജ്യാമിതീയ പ്രശ്നങ്ങളിൽ ബീജഗണിതത്തിന്റെ ഉപയോഗം കണ്ടെത്തിയത് ദെക്കാർത്തെയായിരുന്നു. ഏതെങ്കിലും പ്രതലത്തിലുള്ള ഒരു ബിന്ദുവിന്റെ ആപേക്ഷിക സ്ഥാനനിർണയനത്തിന് നിർദേശാങ്കങ്ങളായിനിർദ്ദേശാങ്കങ്ങളായി സംഖ്യകളെ ആശ്രയിക്കാമെന്ന അടിസ്ഥാന ആശയം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിലൂടെ വിശ്ളേഷക ജ്യാമിതി എന്ന ഗണിതശാഖയ്ക്കു രൂപംനല്കാൻ (1637) ഇദ്ദേഹത്തിനു കഴിഞ്ഞു. നിർദേശിതമായനിർദ്ദേശിതമായ പ്രതലത്തെ, നിയതമായ ഒരു ബിന്ദുവിൽ ഖണ്ഡിക്കുന്ന രണ്ട് ലംബരേഖകൾകൊണ്ട് നിർവചിച്ചാൽ, ഈ രേഖകളെ ആധാരമാക്കി കേവലം രണ്ട് അക്കങ്ങൾ/സംഖ്യകൾ ഉപയോഗിച്ച്, ആ പ്രതലത്തിലെ ഏതു ബിന്ദുവിന്റെയും സ്ഥാനനിർണയനം നടത്താമെന്ന് ഇദ്ദേഹം സ്ഥാപിച്ചു. സ്വതന്ത്രമായുള്ള ഒരു ചരവും അതിന്റെ മൂല്യത്തെ ആശ്രയിക്കുന്ന മറ്റൊരു ആശ്രയചരവും (dependent variable) തമ്മിലുള്ള ബന്ധം ഒരു വാക്യത്തിലൂടെ നിർവചിക്കാൻ കഴിയുമെങ്കിൽ അവയുടെ വിവിധ മൂല്യങ്ങൾ കാർട്ടീഷ്യൻ രീതിയിൽ രേഖപ്പെടുത്തുകവഴി അത്തരം ബിന്ദുക്കളുടെ ഒരു പഥം അഥവാ ലേഖ ലഭ്യമാകുമെന്നും ദെക്കാർത്തെ കാണിച്ചു. ബീജഗണിതവുമായി ജ്യാമിതീയാശയങ്ങളെ കൂട്ടിയോജിപ്പിച്ച് ഏതുതരം വക്രങ്ങളുടെയും സമവാക്യങ്ങൾ കണ്ടെത്തുവാൻ വിശ്ലേഷക ജ്യാമിതി സഹായകമായി. ദെക്കാർത്തെയുടെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും ചുവട്ടിൽ തന്റെ പേരിന്റെ ലത്തീൻ രൂപമായ 'റെനേയസ് കാർട്ടീഷ്യസ്' എന്ന പേരാണ് ഇദ്ദേഹം നല്കിപ്പോന്നത്. ഇക്കാരണത്താൽ ഇദ്ദേഹത്തെ ആദരിച്ച് 'കാർട്ടീഷ്യൻ നിർദേശാങ്കങ്ങൾനിർദ്ദേശാങ്കങ്ങൾ' എന്ന സംജ്ഞ പ്രചാരത്തിൽ വന്നു.
 
ബീജഗണിത സമവാക്യങ്ങളിൽ മൂല്യങ്ങൾ നിർണയിക്കുന്നതിനായി സമവാക്യത്തിലുള്ള ചിഹ്നത്തിന്റെ എണ്ണത്തെ കുറിക്കുന്ന നിയമവും ദെക്കാർത്തെയുടെ സംഭാവനയാണ് (Descarte's Rule of Signs).സമവാക്യങ്ങളിൽ, സമചിഹ്ന(=)ത്തിനുപകരം αx എന്നീ ചിഹ്നങ്ങളാണ് ദെക്കാർത്തെ തന്റെ കൃതികളിൽ ഉപയോഗിച്ചുകാണുന്നത്. അജ്ഞാതരാശികളെ സൂചിപ്പിക്കുവാൻ അക്ഷരമാലയിലെ അവസാന അക്ഷരങ്ങൾ (x,y,z) ആദ്യമായി ഉപയോഗിച്ചതും ദെക്കാർത്തെയാണ്. ഘാതങ്ങളുടെ(exponent) നിദർശനവും വർഗമൂലങ്ങൾക്കുള്ള ചിഹ്നവും ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.
"https://ml.wikipedia.org/wiki/റെനെ_ദെക്കാർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്