"റാവുൽ ഡ്യുഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 19:
}}
 
'''റാവുൽ ഡ്യുഫി''' [[ഫ്രഞ്ച്]] ചിത്രകാരനായിരുന്നു. 1877 [[ജൂൺ]] 3-ന് ഫ്രാൻസിൽ ലെഹാവ്റെയിൽ [[ജനനം|ജനിച്ചു]]. [[ചിത്രരചന|ചിത്രരചനയിൽ]] പരിശീലനം നേടിയ ശേഷം 1900-ത്തിൽ [[പാരിസ്|പാരിസിലെ]] ''എക്കോൻ നാസിയോനേൽ ദെബൊ ആർട്ട്സിൽ'' അംഗമായി. പിന്നീട് പ്രസിദ്ധ ചിത്രകാരനായ മാറ്റിസ്സെ ഉൾപ്പെടെ പല ചിത്രകാരന്മാരുമായിച്ചേർന്ന് ''ലെഫാവ്സ്'' എന്ന പേരിൽ ഒരു സംഘടനയ്ക്കു രൂപം നൽകി. ഇംപ്രഷനിസ്റ്റ് സങ്കേതത്തിൽ ചിത്രങ്ങൾ വരച്ചിരുന്ന ഡ്യൂഫി അതുപേക്ഷിച്ച് കൂടുതൽ ലളിത മായ ചിത്രങ്ങൾ വരച്ചു തുടങ്ങി. കടുത്ത വർണങ്ങളും വലുപ്പമേറിയവലിപ്പമേറിയ രൂപങ്ങളും ഈ ചിത്രങ്ങളുടെ സവിശേഷതയാണ്. 1906-ൽ ലെഫാവ്സിന്റെ ചിത്രങ്ങളുടെ പ്രദർശനം പാരിസിൽ നടത്തി.
 
==ചിത്രരചന==
വരി 25:
ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളിൽ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോൺസ്റ്റാൻഡിൽ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടർന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ലാദകരമായ സന്ദർഭങ്ങൾ ക്യാൻവാസിലേക്കു പകർത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടൽത്തീര വിനോദങ്ങൾ, കുതിരപ്പന്തയങ്ങൾ മുതലായ വിഷയങ്ങൾ ഇവയിലുൾപ്പെടുന്നു. മൊസാർട്ടിന്റെ സ്മരണക്കായി വരച്ച [[വാദ്യോപകരണം|വാദ്യോപകരണങ്ങളുടെ]] ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാൺ [[പാത്രം|പാത്രങ്ങളുടെ]] രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.
 
ജലച്ചായചിത്രങ്ങൾക്കു പുറമേ ചുവർചിത്രങ്ങൾ വരയ്ക്കുന്ന തിലും ഡ്യൂഫി വൈദഗ്ധ്യംവൈദഗ്ദ്ധ്യം കാട്ടി. 1937-ൽ പാരിസിൽ നടന്ന യൂണിവേഴ്സൽ എക്സ്പൊസിഷനിൽ 10 മീ. പൊക്കവും 59 മീ. നീളവുമുള്ള ഒരു വലിയഡെക്കറേറ്റീവ് പാനൽ ഡ്യൂഫി തയ്യാറാക്കുകയുണ്ടായി. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.
 
==പുരസ്ക്കാരങ്ങൾ==
"https://ml.wikipedia.org/wiki/റാവുൽ_ഡ്യുഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്