"രക്താർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
ശ്വേതാണുക്കൾ പ്രധാനമായും എല്ലുകളി ലെ മജ്ജയിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ ലിംഫോസൈറ്റുകളുടെ ഉൽപാദനപ്രക്രിയയിൽ മജ്ജയെകൂടാതെ ലിംഫ്ഗ്രന്ഥികളും തൈമസും, പ്ലീഹയും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.
 
സാധാരണയായി ശ്വേതാണുക്കൾ വളർച്ച പൂർത്തിയായ ശേഷമേ രക്തത്തിലേക്കു കടന്നുവരുകയുള്ളൂ. ഓരോ തരത്തിലുള്ള രക്താണുവിന്റെയും ആയുസ്സ് വ്യ ത്യസ്തമായിരിക്കും. നശിച്ചുകൊണ്ടിരിക്കുന്ന രക്താണുക്കൾക്ക് പകരമായി പുതിയ കോശങ്ങൾ നിർമിക്കപ്പെടുന്നുനിർമ്മിക്കപ്പെടുന്നു. അങ്ങനെ ഈ അണുക്കളുടെ എണ്ണം ഒരു പ്രത്യേക പരിധിയിൽ നിലനിന്നുപോരുന്നു. രോഗാണുബാധയിലും അലർ ജിയിലും മറ്റും ശ്വേതാണുക്കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വ്യതിയാനങ്ങൾ താൽക്കാലികമാണ്.
 
എന്നാൽ മാതൃകോശത്തിലോ തായ്‌കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങൾ രക്തത്തിൽ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കൾക്ക് തങ്ങളുടെ കടമകൾ നിർവഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു. തലച്ചോറിന്റെ ആവരണമുൾപ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തും രക്താർബുദകോശങ്ങൾ അടിയുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങനെ പല അവയവങ്ങളുടെയും പ്രവർത്തനം അവതാളത്തിലാകാം. രോഗത്തിന്റെ ഒരുപ്ര ത്യേക ഘട്ടത്തിൽ മജ്ജയിലെ മറ്റു രക്താണുക്കളുടെ ഉൽപാദനത്തേയും പ്രവർത്തനത്തേയും ബാധിക്കുകയും ചെയ്യാം.
"https://ml.wikipedia.org/wiki/രക്താർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്