"യഷ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q30876 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
 
== ജീവിതരേഖ ==
1932 സെപ്തംബർ 27 ന് ലാഹോറിലാണ് യഷ് ചോപ്ര ജനിച്ചത്.വിഭജനത്തോടെ ഇന്ത്യയിലെത്തി. എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷമാണ് സിനിമാരംഗത്ത് എത്തുന്നത്. തുടർന്ന് മുംബൈയിൽ താമസമാക്കി. സഹോദരൻ ബി ആർ ചോപ്രയുടെ സഹായിയായാണ് യഷ് സിനിമയുടെ ലോകത്തേക്ക് പ്രവേശിക്കുന്നത്. 1959ൽ ബി ആർ ചോപ്ര നിർമിച്ച "ധൂൽ കാ ഫൂൽ" എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. മറ്റൊരു സഹോദരനായ ധരം ചോപ്രയായിരുന്നു ക്യാമറ. പിന്നീട് സഹോദരൻമാർ "വക്ത്", "ഇറ്റ്ഫാക"് എന്നീ സിനിമകളിലും സഹകരിച്ചു. 1973ൽ ബി ആർ ചോപ്രയുമായി വേർപിരിഞ്ഞ യഷ് പുതിയ നിർമാണക്കമ്പനിനിർമ്മാണക്കമ്പനി സ്ഥാപിച്ചു. യഷ്രാജ് ഫിലിംസിന്റെ ബാനറിലാണ് പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയത്<ref>http://www.deshabhimani.com/newscontent.php?id=217100</ref>.
 
മൂന്ന് ചിത്രങ്ങൾക്ക് സഹസംവിധായകനായി 1955 കാലഘട്ടത്തിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സ്വതന്ത്രസംവിധായകനാവുകയായിരുന്നു. 1973 ൽ പുറത്തുവന്ന ദാഗ് എന്ന സിനിമയിലൂടെ നിർമ്മാതാവായി മാറിയ അദ്ദേഹത്തിന്റെ യഷ് രാജ് ഫിലിംസ് ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തമായ ബാനറാണ്. ഗാനസമ്പന്നമായ ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. ദിൽവാലേ ദുൽഹനിയാ ലേജായേംഗേ, ധൂം, ഫനാ, ചക് ദേ ഇന്ത്യ, എന്നിങ്ങനെ നിരവധി ഹിറ്റുകൾക്ക് യഷ് ചോപ്ര നിർമ്മാതാവായി. തൃശൂൽ, ദീവാർ, കബി കബി, വീർസാറ, ലംഹേ, ചാന്ദ്‌നി, പരമ്പര, ദർ, ദിൽ ദോ പാഗൽ ഹെ, തുടങ്ങി മിക്കവാറും ചിത്രങ്ങൾ ശ്രദ്ധേയമായവയാണ്. എന്നാൽ അതിനേക്കാൾ മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു യഷ് ചോപ്ര നിർമ്മിച്ചവ. ഹിന്ദി സിനിമയിലെ പഴയകാല സൂപ്പർതാരങ്ങളെ വെച്ച് കുടുംബചിത്രങ്ങളൊരുക്കിയ അദ്ദേഹം ഷാരൂഖ്, സൽമാൻ, അഭിഷേക്, അക്ഷയ്കുമാർ, സെയ്ഫ്, അജയ് ദേവ്ഗൺ, അമീർഖാൻ തുടങ്ങിയ 90-കൾക്ക് ശേഷമുള്ള താരനിരയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്.
"https://ml.wikipedia.org/wiki/യഷ്_ചോപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്