"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,793 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
കോപ്പി ചെയ്തപ്പോള്‍ മുഴുവന്‍ ഇല്ലായിരുന്നു ;-)
(ഔദ്യോഗിക നയം)
 
(കോപ്പി ചെയ്തപ്പോള്‍ മുഴുവന്‍ ഇല്ലായിരുന്നു ;-))
==സ്രോതസ്സുകള്‍==
ലേഖനങ്ങള്‍ വിശ്വാസയോഗ്യങ്ങളായിരിക്കണം, അതിനായി വസ്തുതകള്‍ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക.
===സ്രോതസ്സുകളുടെ ഭാഷ===
നാം ഇവിടെ മലയാളം ഉപയോഗിക്കുന്നതിനാല്‍ മലയാളത്തിലുള്ള സ്രോതസ്സുകള്‍ക്കാവണം പ്രഥമപരിഗണന. അവയില്ലാത്ത മുറക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇവരണ്ടുമില്ലെങ്കിലേ മറ്റേതെങ്കിലും ഭാഷകളിലെ സ്രോതസുകളെ ആധാരമാക്കാവൂ.
 
===സംശയാസ്പദങ്ങളായ സ്രോതസ്സുകള്‍===
പൊതുവേ പറഞ്ഞാല്‍ വിശ്വാസ്യതയില്‍ ഉറപ്പില്ലാത്ത സ്രോതസ്സുകള്‍ എന്നാല്‍ വസ്തുതകളെ വളച്ചൊടിക്കുന്നതോ വസ്തുതകളെ നേരാംവണ്ണം സമീപിക്കാത്തതോ എഴുതിയ ആളുടെ മാത്രം കാഴ്ചപ്പാട് പ്രതിഫലിക്കുന്നതോ ആണ്. അത്തരം സ്രോതസ്സുകളിലെ കാര്യങ്ങള്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യങ്ങളായ മൂന്നാംകക്ഷിസ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രം ആശ്രയിക്കുന്നതാണ് ഉചിതം.
===സ്വയം സൃഷ്ടിക്കുന്ന പ്രമാണരേഖകള്‍===
ആര്‍ക്കുവേണമെങ്കിലും ഒരു വെബ്‌സൈറ്റ് തുടങ്ങാനോ പുസ്തകം പ്രസിദ്ധീകരിക്കാനോ, ബ്ലോഗ് തുടങ്ങാനോ സാധിക്കും അതിനാല്‍ തന്നെ അത്തരം കാര്യങ്ങളെ സ്വയം ആധാരമാക്കുന്നത് ശരിയായ രീതിയല്ല.
 
ഒരാളെ കുറിച്ച് എഴുതണമെങ്കില്‍ അയാളുടെ വെബ്‌സൈറ്റിനേയോ ബ്ലോഗിനേയോ പുസ്തകത്തിനേയോ അമിതമായി ആശ്രയിക്കുന്നതും നല്ലതല്ല.
====അവയെ ഉപയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍====
മേല്‍പ്പറഞ്ഞ സ്രോതസ്സുകള്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗരേഖകള്‍:
*അവ വ്യക്തിയുടേയോ സംഘടനയുടേയോ സവിശേഷതകള്‍ വസ്തുനിഷ്ഠമായി കാട്ടിത്തരുന്നുണ്ടെങ്കില്‍;
*അവ വിവാദരഹിതമെങ്കില്‍;
*അവ സ്വയം പ്രാമാണ്യത്വം വിളിച്ചോതുന്നില്ലെങ്കില്‍;
*അവ മൂന്നാംകക്ഷികളുടെ സഹായം ആവശ്യപ്പെടുകയോ അഥവാ ബന്ധപ്പെട്ട വിഷയവുമായി നേരിട്ടുബന്ധപ്പെടാഴികയോ ഇല്ലങ്കില്‍;
 
==മലയാളം വിക്കിപീഡിയയില്‍ ഉള്ള ഉപയോഗം==
വിക്കിപീഡിയയുടെ ഔദ്യോഗികനയം മേല്‍പ്പറഞ്ഞതുപോലെയെങ്കിലും മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങളില്‍ കഴിയുമെങ്കില്‍ ഗ്രന്ഥസൂചികള്‍ ചേര്‍ക്കണമെങ്കിലും അതിനായി ബലം പിടിക്കേണ്ടതില്ല. ലേഖനങ്ങള്‍ [[വിക്കിപീഡിയ:സമവായം|സമവായം]] പ്രാപിച്ചിരിക്കണമെന്നു മാ‍ത്രം. ആരെങ്കിലും ഏതെങ്കിലും വസ്തുതകളെ സംശയിക്കുന്നുവെങ്കില്‍ അവ നിര്‍ബന്ധമായും പ്രമാണരേഖകളിലേക്ക് ചൂണ്ടി നിര്‍ത്തുക.
 
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും]]
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/22853" എന്ന താളിൽനിന്ന് ശേഖരിച്ചത്