"മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 123.202.73.176 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
===ആൻഡ്രോയ്ഡ്===
{{പ്രലേ|ആൻഡ്രോയ്ഡ്}}
സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ് . [[ഗൂഗിൾ]] നേതൃത്വം നൽകുന്ന [[ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്]] എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത് . ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005 -ൽ ഏറ്റെടുത്തു . തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്വെയർ, സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ [[അപ്പാച്ചെ അനുമതിപത്രം|അപ്പാച്ചെ അനുമതിപത്രം]] അനുസരിച്ച് പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചിട്ടുണ്ട് .
 
പ്രധാനമായും ആൻഡ്രോയ്ഡിൽ [[ലിനക്സ് കേർണൽ]] അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള [[ജാവ (പ്രോഗ്രാമിങ് ഭാഷ)|ജാവ]] അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക് വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു . ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത് . ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ആപ്ലിക്കേഷനുകൾ [[ഗൂഗിൾ പ്ലേ]] എന്ന ഗൂഗിളിന്റെ ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നോ മറ്റു സൈറ്റുകളിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം.
"https://ml.wikipedia.org/wiki/മൊബൈൽ_ഓപ്പറേറ്റിംഗ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്