"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
=== ഇസ്ലാമിക-അറേബ്യൻ സ്വാധീനം ===
 
യഹൂദചിന്തകൻ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുൻപ്യൗവനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തിൽ The Great Islamic Rabbi എന്ന തലക്കെട്ടിൽ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 1985-ൽ മൈമോനിഡിസിന്റെ എണ്ണൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് പാരീസിൽ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തിൽ ഒരു സമ്മേളനം നടത്താൻ മുസ്ലിം രാഷ്ട്രമായ പാകിസ്താൻ പോലും മുൻ‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളിൽ</ref>
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285277" എന്ന താളിൽനിന്ന് ശേഖരിച്ചത്